ആർ.എസ്.സി ജിദ്ദ നോർത്ത് റിപ്പബ്ലിക് വിചാരം സെമിനാർ സംഘടിപ്പിച്ചു
text_fieldsജിദ്ദ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ, കലാലയം സാംസ്കാരിക വേദി 'രാജ്പഥ്' എന്ന ശീർഷകത്തിൽ റിപ്പബ്ലിക് വിചാരം സെമിനാർ സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ചരിത്ര നാമങ്ങളെയും നിർമിതികളെയും മായ്ച്ചു കളയുകയും ഭരണ ഘടനാ അനുഛേദങ്ങൾ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഭരണകൂടവും, അതിന്റെ മുന്നിൽ മൗനം പാലിക്കുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തെയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യ ബോധവും ഓരോ ഇന്ത്യക്കാരനും വർധിപ്പിക്കേണ്ടതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
‘മായ്ച്ചു കളയുന്ന ചരിത്ര നാമങ്ങളും നിർമിതികളും’ എന്ന വിഷയത്തിൽ റഷീദ് പന്തല്ലൂരും, 'വിദ്യാഭ്യാസം നൽകുന്ന ജനാധിപത്യ ബോധം' എന്ന വിഷയത്തിൽ നൗഷാദ് മാസ്റ്ററും സംസാരിച്ചു. യൂസുഫ് ചാവക്കാട് സ്വാഗതവും അസ്ഹർ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.