ആർ.എസ്.സി ഹജ്ജ് വളന്റിയർ മീറ്റ് സംഘടിപ്പിച്ചു
text_fieldsമക്ക: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഹജ്ജ് വളന്റിയർ കോറിന്റെ കീഴിൽ ഈ വർഷം ഹജ്ജ് സേവനത്തിനു സന്നദ്ധരായ വളന്റിയർമാർക്ക് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. ഖുദൈ ഏഷ്യൻ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന മീറ്റ് ഹനീഫ് അമാനി കുമ്പനോർ ഉദ്ഘാടനം ചെയ്തു. ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. 'സേവനവും വിശ്വാസിയും'എന്ന വിഷയത്തിൽ നൗഫൽ അഹ്സനി ക്ലാസെടുത്തു. സൽമാൻ വെങ്ങളം വളന്റിയർമാർക്ക് നിർദേശങ്ങൾ നൽകി. തിരുനബിയുടെ സേവനമാതൃകകൾ ഉദാഹരണസഹിതം അവതരിപ്പിച്ചു. സേവനത്തിന് തയാറാവാൻ വളന്റിയർമാരോട് നേതാക്കൾ ആഹ്വാനം ചെയ്തു. ഹജ്ജ് വേളകളിൽ സേവനങ്ങൾ ചെയ്യാൻ പ്രവാചകൻ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്താറുണ്ടായിരുന്നുവെന്നും നേതാക്കൾ ഓർമിപ്പിച്ചു. അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ 13 വർഷമായി ആർ.എസ്.സി നാഷനൽ കമ്മിറ്റിക്ക് കീഴിലായി ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ചീഫ് കോഓഡിനേറ്റർ ജമാൽ മുക്കം, ചീഫ് ക്യാപ്റ്റൻ ഷബീർ ഖാലിദ്, വൈസ് ക്യാപ്റ്റന്മാരായ അലി കോട്ടക്കൽ, അനസ് മുബാറക്, റിയാസ്, ഇഹ്സാൻ മുഹ്യുദ്ദീൻ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഇമാംഷ ഷാജഹാൻ, അഷ്റഫ് പേങ്ങാട്, കബീർ ചൊവ്വ, ഷുഹൈബ് പുത്തൻപള്ളി, മുഹമ്മദലി വലിയോറ, അബൂബക്കർ കണ്ണൂർ എന്നിവർ സംബന്ധിച്ചു. ഖയ്യൂം ഖാദിസിയ്യ സ്വാഗതവും ഷബീർ ഖാലിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.