ആർ.എസ്.സി പ്രവാസി സാഹിത്യോത്സവ് 2023:സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsജിദ്ദ: കല, സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ മൂന്നിന് മദീനയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് 13ാമത് പ്രവാസി സാഹിത്യോത്സവിന് സ്വാഗതസംഘം രൂപവത്കരിച്ചു. സൗദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, ത്വാഇഫ്, അസീർ, ജിസാൻ, അൽബഹ, യാംബു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ സാഹിത്യോത്സവ് അരങ്ങേറുക.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 500ലധികം മത്സരാർഥികൾ നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് ആൻഡ് സ്റ്റേജിതര മത്സരങ്ങൾ സാഹിത്യോത്സവിെൻറ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്.
സ്പെല്ലിങ് ബീ, ട്രാൻസ്ലേഷൻ, തീം സോങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിങ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മത്സര ഇനമായി വരുന്നുണ്ടെന്നും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0559384963 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: അമീൻ തങ്ങൾ, ഇസ്മായിൽ തങ്ങൾ, സി.കെ റഫീഖ് ഹാജി, അബൂബക്കർ ഹാജി, സൈനുക്ക കൊല്ലം, ഷാജഹാൻ കൊല്ലം (ഉപദേശക സമിതി), അബ്ദുറഹ്മാൻ മച്ചമ്പാടി (ചെയർമാൻ), മജീദ് അശ്റഫി, റാഷിദ് സഖാഫി, ശരീഫ് സഖാഫി (വൈ. ചെയർമാന്മാർ), നൗഷാദ് താനാളൂർ (ജനറൽ കൺവീനർ), നിസാർ കൊല്ലം, ജുബൈർ, സദഖ (ജോ. ജനറൽ കൺവീനർമാർ), ഉസ്മാൻ സഖാഫി, സൽമാൻ, റഫീഖ് കൊയ്യോട്, പൊന്മള റസാഖ് ഹാജി, ഫിറോസ്, ഉസ്മാൻ പാലക്കാട്, അബ്ബാസ്, സഈദ് കൊല്ലം (ഫൈനാൻസ്), ഹുസൈൻ എടരിക്കോട്, സൽമാൻ, ഉമ്മർ പാലക്കാട്, ആബിദ്, അബ്ദുറഹ്മാൻ കുനിയിൽ, ശാഫി, ഹാരിസ് കണ്ണവം (ഫുഡ്), നിഷാദ്, ശാഫി, സഈദ് കൊല്ലം, അസ്ഹറുദ്ദീൻ (മീഡിയ), അബ്ദുൽ ഹകീം (വളൻറിയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.