Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ർ.​എ​സ്.​സി...

ആ​ർ.​എ​സ്.​സി പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഒ​ക്ടോ​ബ​ർ 20ന് ​മ​ദീ​ന​യി​ൽ

text_fields
bookmark_border
ആ​ർ.​എ​സ്.​സി പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്  ഒ​ക്ടോ​ബ​ർ 20ന് ​മ​ദീ​ന​യി​ൽ
cancel
camera_alt

Representational Image

ജി​ദ്ദ: ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളോ​ട് അ​നു​ഭാ​വ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കി സ​മൂ​ഹ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ​ത​യെ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) സൗ​ദി വെ​സ്​​റ്റ്​ 13ാമ​ത് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഒ​ക്ടോ​ബ​ർ 20ന് ​മ​ദീ​ന​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സൗ​ദി വെ​സ്​​റ്റ്​ പ​രി​ധി​യി​ലെ ജി​ദ്ദ നോ​ർ​ത്ത്, മ​ക്ക, ജി​ദ്ദ സി​റ്റി, മ​ദീ​ന, ത്വാ​ഇ​ഫ്, അ​സീ​ർ, ജി​സാ​ൻ, അ​ൽ​ബാ​ഹ, യാം​ബു, ത​ബൂ​ക്ക് എ​ന്നീ സോ​ണു​ക​ളി​ലെ യൂ​നി​റ്റ്, സെ​ക്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ് അ​ര​ങ്ങേ​റു​ക.

ബ​ഡ്സ്, കി​ഡ്‌​സ്, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ ജ​ന​റ​ൽ, കാ​മ്പ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 98 ഇ​ന​ങ്ങ​ളി​ലാ​യി അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മ​ത്സ​രി​ക്കും. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​ന​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ഖ​വാ​ലി, സൂ​ഫി ഗീ​തം, കാ​ലി​ഗ്ര​ഫി, മാ​ഗ​സി​ൻ ഡി​സൈ​ൻ, ക​വി​ത, ക​ഥ, പ്ര​ബ​ന്ധം തു​ട​ങ്ങി 85 സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ സാ​ഹി​ത്യോ​ത്സ​വി​​ന്‍റെ ഭാ​ഗ​മാ​യി സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. സ്പെ​ല്ലി​ങ്​ ബീ, ​ട്രാ​ൻ​സ്‌​ലേ​ഷ​ൻ, തീം ​സോ​ങ് ര​ച​ന, ഫീ​ച്ച​ർ ര​ച​ന, ഖ​സീ​ദ, കോ​റ​ൽ റീ​ഡി​ങ് എ​ന്നി​വ ഇ​ത്ത​വ​ണ​ത്തെ സാ​ഹി​ത്യോ​ത്സ​വി​ന് പു​തി​യ മ​ത്സ​ര ഇ​ന​മാ​യി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും http://www.kalalayam.rsconline.org/Register.aspx എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadinahSaudi ArabiaRSC Pravasi Sahityotsav
News Summary - RSC Pravasi Sahityotsav on October 20 in Madinah
Next Story