ആർ.എസ്.സി റിയാദ് നോർത്ത് തർതീലിന് സമാപനം
text_fieldsരിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീലിലെ വിജയികൾ
റിയാദ്: പ്രവാസി സമൂഹത്തിലെ ഇന്ത്യൻ വിദ്യാർഥികളിലും യുവാക്കളിലും ഖുർആൻ പാരായണവും പഠനവും ഗവേഷണവും മുൻ നിർത്തി തിലവാത്ത്, ഹിഫ്ദ്, തഹ്സീൻ, ഉറുദി തുടങ്ങി വ്യത്യസ്ത മേഖലയിൽ രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീലിന് വിവിധ പരിപാടികളോടെ പരിസമാപ്തി. റൗദ മുൽത്തഖ ഇസ്തിറാഹയിൽ സൗദി ഈസ്റ്റ് ചെയർമാൻ ഉമറുൽ ഫാറൂഖ് സഖാഫിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടികൾ ഐ.സി.എഫ് റിയാദ് റീജ്യൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം ഉദ്ഘാടനം ചെയ്തു. എട്ട് സെക്ടറുകളിൽനിന്നായി ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, സൂപ്പർ സീനിയർ വിഭാഗങ്ങളില്‍ തിലാവത്ത്, ഹിഫ്ദ്, തിലാവത്ത്, ഹിഫ്ദ്, ക്വിസ്, ഇസ്മുൽ ജലാല, മുബാഹസ തുടങ്ങി വിവിധ 22 ഇന മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു.
മലസ് സെക്ടര്‍ ചാമ്പ്യന്മാരായ പരിപാടിയിൽ സുലൈ, ഒലയ്യ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. സോൺ ചെയര്മാന് അഷ്റഫ് സഅദി അധ്യക്ഷത വഹിച്ചു.
സമാപന സംഗമം ശൈഖ് സയ്യിദ് ഖാലിദ് അൽഹുസൈനി ഉദ്ഘാടനം ചെയ്തു. സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടേറിയേറ്റ് അംഗം അനസ് അമാനി തർതീൽ സന്ദേശപ്രഭാഷണം നടത്തി. ആർ.എസ്.സി ഗ്ലോബൽ ജി.ഡി സെക്രട്ടറി കബീർ ചേളാരി വിജയികളെ പ്രഖ്യാപിക്കുകയും ഗ്ലോബൽ അംഗം സലീം പട്ടുവം വിജയികള്‍ക്ക് ട്രോഫി വിതരണവും ചെയ്തു. തർതീലിെൻറ ഭാഗമായി വനിതകൾക്കായി നടത്തിയ ഖുര്‍ആന്‍ ക്വിസ്, അറബിക് കാലിഗ്രഫി, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗ്രാന്‍ഡ് ഇഫ്താറോടെ അവസാനിച്ച സമാപന സംഗമത്തിൽ ആര്.എസ്.സി റിയാദ് നോർത്ത് ജനറൽ സെക്രട്ടറി നിയാസ് മാമ്പ്ര സ്വാഗതവും സ്വാഗതസംഘം കൺവീനർ ലത്തീഫ് തിരുവമ്പാടി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.