ആർ.എസ്.സി റിയാദ് സിറ്റി സെൻട്രൽ സ്റ്റുഡൻറ്സ് സിൻഡിക്കേറ്റ് നിലവിൽവന്നു
text_fieldsറിയാദ്: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സിറ്റി സെൻട്രൽ സ്റ്റുഡൻറ്സ് സിൻഡിക്കേറ്റ് രൂപവത്കരിച്ചു. പ്രദേശത്തെ വിദ്യാർഥികളെ സാംസ്കാരിക സംഘബോധത്തോട് കൂടിച്ചേർത്ത് നിർത്തുന്നതിനും സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സിൻഡിക്കേറ്റ് രൂപവത്കരണ സംഗമം (ക്ലസ്റ്റർ) െഎ.സി.എഫ് റിയാദ് സെൻട്രൽ വെൽഫെയർ പ്രസിഡൻറ് ഹസൈനാർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ ചെയർമാൻ ജമാൽ സഖാഫി അധ്യക്ഷത വഹിച്ചു. പഠന സെഷന് അൽഖസീം യൂനിവേഴ്സിറ്റി പ്രഫസർ ഡോ. മഹമൂദ് മൂത്തേടം നേതൃത്വം നൽകി. ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം ത്വൽഹത് കൊളത്തറ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചു.പുതിയ ഭാരവാഹികൾ: ഹസൈനാർ മുസ്ലിയാർ (ഡീൻ), അഷ്റഫ് കുറ്റിയിൽ (ചീഫ്), ഉവൈസ് വടകര (കൺവീനർ).
അംഗങ്ങൾ: മുജീബ് എറണാകുളം, അബ്ദുറഹ്മാൻ സഖാഫി, ഷൗക്കത്ത് സഅദി, അബ്ദുൽ ഖാദർ പള്ളിപറമ്പ്, അസീസ് മാസ്റ്റർ, സലീം സഖാഫി, റഫീഖ് പുളിക്കൽ, ഹുസൈൻ അബ്ബാസ്, അബ്ദുൽ സലീം, മുനീർ അദ്ലാൻ, അംഷാദ് ക്ലാപ്പന, യഹ്യ അൽഖർജ്. ഓൺലൈനായി നടന്ന പരിപാടിയിൽ അബൂഹനീഫ, അഫ്സൽ പിലാക്കൽ, അബ്ദുറഹ്മാൻ കമ്പലക്കാട്, ഇസ്മാഇൗൽ സഅദി എന്നിവർ പങ്കെടുത്തു, ഉവൈസ് വടകര സ്വാഗതവും അമീൻ ഓച്ചിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.