ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ 'തർതീൽ' ഇന്ന് മക്കയിൽ
text_fieldsമക്ക: ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'തർതീൽ 22' ഹോളി ഖുർആൻ മത്സരങ്ങളും അനുബന്ധ പരിപാടികളും വെള്ളിയാഴ്ച മക്കയിലെ നവാരിയ നജഹ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
'വിശുദ്ധ റമദാൻ, വിശുദ്ധ ഖുർആൻ' കാമ്പയിന്റെ ഭാഗമായി പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളിൽ ആരംഭിച്ച 'തർതീൽ' സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക് ശേഷമാണ് സൗദി വെസ്റ്റ് നാഷനൽ തർതീൽ നടക്കുന്നത്. കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ദ് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ.
നാലുമുതൽ 30 വരെ പ്രായമുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും ഖുർആൻ പഠനത്തിനും അവതരണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാർഷിക പരിപാടിയായാണ് തർതീൽ സംഘടിപ്പിക്കുന്നത്. സൗദി വെസ്റ്റ് പരിധിയിലെ 11 സെൻട്രൽ ഘടകങ്ങളിൽനിന്നുള്ള മത്സരാർഥികൾ നാഷനൽ മത്സരത്തിൽ മാറ്റുരക്കും.
രാവിലെ എട്ടിന് ഉദ്ഘാടന സമ്മേളനം നടക്കും. ഒമ്പതുമുതൽ മത്സരങ്ങൾ ആരംഭിക്കും. വൈകീട്ട് അഞ്ചിന് 'ഖുർആൻ സമാധാനത്തിന്റെ പാത' വിഷയത്തിൽ സെമിനാർ നടക്കും. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സംഗമത്തിൽ വിജയികൾക്കുള്ള അവാർഡുകൾ വിതരണം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.