ആർ.എസ്.സി ത്രൈവിങ് തേർട്ടി; ജിദ്ദ സിറ്റി പ്രമേയവിചാരം നടന്നു
text_fieldsജിദ്ദ: രിസാല സ്റ്റഡി സർക്കിൾ 30ാം വാർഷിക പരിപാടികളുടെ ഭാഗമായി യൂനിറ്റുകളിൽ നടന്നുവരുന്ന യൂത്ത് കോൺഫെറൻസിയ യൂനിറ്റ് സമ്മേളനം മഹ്ജർ ഗുലയിൽ യൂനിറ്റിൽ സംഘടിപ്പിച്ചു.
‘വിഭവം കരുതണം വിപ്ലവമാകണം’ പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആരോഗ്യം, സമ്പത്ത്, സമയം എന്നീ വിഭവങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങൾ അവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് മഹ്ജർ സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മൻസൂർ ചുണ്ടമ്പറ്റ പ്രമേയ പ്രഭാഷണവും മുഹമ്മദ് ഫസീൻ സർവേ അവതരണവും നടത്തി.
സാദിക് ചാലിയാർ, ഉസ്മാൻ മറ്റത്തൂർ, റഷീദ് പനങ്ങാങ്ങര എന്നിവർ ആശംസകൾ നേർന്നു. ഐ.സി.എ.ഫ് ഗുലയിൽ യൂനിറ്റ്, ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ, ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ സൽമാനുൽ ഫാരിസി ആലപ്പുഴ സ്വാഗതവും ഹാദി പെരുവയൽ നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ, സകരിയ അഹ്സനി, സിബിൽ മർജാൻ, അബ്ദുൽ ഖാദർ ഇരിങ്ങല്ലൂർ, മുഹമ്മദ് ഷഫീഖ് ആട്ടീരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.