Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരൂപ - റിയാൽ വിനിമയ...

രൂപ - റിയാൽ വിനിമയ മൂല്യം പിടിവിട്ട്​ 19 നും മുകളിലേക്ക്​ പിറക്കുന്നത്​ പുതിയ ചരിത്രം

text_fields
bookmark_border
രൂപ - റിയാൽ വിനിമയ മൂല്യം പിടിവിട്ട്​ 19 നും മുകളിലേക്ക്​ പിറക്കുന്നത്​ പുതിയ ചരിത്രം
cancel

റിയാദ്​: ഇന്ത്യൻ രൂപയുടെ പതനം പ്രവാസികൾക്ക്​ ചര​ിത്ര നേട്ടമായി മാറുന്നു. വിനിമയ നിരക്ക്​ പിടിവിടു​േമ്പാൾ രൂപക്കെതിരെ ഗൾഫ്​ കറൻസികളുടെ കുതിപ്പ്​ 19നും മുകളിലായി പുതിയ ചരിത്രം കുറിക്കുന്നു. ചൊവ്വാഴ്​ച ഒരു ഘട്ടത്തിൽ സൗദി റിയാൽ ^ രൂപ വിനിമയ മൂല്യം 19 രൂപ ഒരു പൈസയിലേക്ക്​ കുതിച്ചുയർന്നു. പിന്നീട്​ നേരിയ താഴ്​ചയുണ്ടായെങ്കിലും 19.056 എന്ന നിലയിൽ തുടരുകയാണ്​. വൈകീട്ട്​ അഞ്ചിന്​ ക്ലോസ്​ ചെയ്യു​േമ്പാഴുള്ള നിരക്കാണിത്​​​.
ഡോളറിനെതിരെ രൂപ നേരിടുന്ന തിരിച്ചടി ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​​ വലിയ ആഘാതമുണ്ടാക്കു​േമ്പാഴും വിദേശ ഇന്ത്യാക്കാർക്ക്​ ആഹ്ലാദത്തി​​​െൻറ നാൾവഴികളാണ് സമ്മാനിക്കുന്നത്​​​. ഇതി​​​െൻറ മൂർദ്ധന്യമാണ്​ ചൊവ്വാഴ്​ച ദർശിച്ചത്​. ​ഡോളറി​​​െൻറ കരുത്താർജ്ജിക്കൽ മറ്റ്​ പല കറൻസികളുടെയും ശക്തിക്ഷയത്തിന്​ ഇടയാക്കുന്നുണ്ടെങ്കിലും പരിക്ക്​ കൂടുതലും ഇന്ത്യൻ രൂപക്കാണ്​​. ഇതി​​​െൻറ പ്രതിഫലനം ഇതേരീതിയിൽ തന്നെ ഗൾഫ്​ വിപണിയിലും പ്രകടമാകുന്നു​. ഗൾഫ്​ കറൻസികളുമായി ഇന്ത്യൻ രൂപയുടെ മൂല്യതകർച്ച പുതിയ റെക്കോർഡുകളാണ്​ ഒാരോ ദിവസവും സൃഷ്​ടിക്കുന്നത്​. ഡോളറുമായി വിനിമയനിരക്ക്​ സ്ഥിരപ്പെടുത്തിയ ഗൾഫ്​ കറൻസികൾ അതേ നാണയത്തിൽ നേട്ടം കൊയ്യുന്നു​. ഗൾഫ്​ വിപണിയിൽ രൂപയുടെ അധോഗതിക്ക്​ കാരണം ഇതാണ്​​.
റെമ്മിറ്റൻസ്​ സ​​െൻററുകളിൽ ഇത്​ ഇന്ത്യൻ പ്രവാസികളുടെ തിക്കുംതിരക്കുമായി പ്രതിഫലിക്കുന്നു. അര നൂറ്റാണ്ട്​ പിന്നിട്ട ഗൾഫ്​ പ്രവാസത്തി​​​െൻറ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിനിമയ വ്യത്യാസമാണ്​ ഇന്ത്യൻ രൂപയും ഗൾഫ്​ കറൻസികളുമായി ഇപ്പോഴുണ്ടായിരിക്കുന്നത്​.
എന്നാൽ ഇൗ പ്രയോജനം പൂർണമായി അനുഭവിക്കാൻ കൈയ്യിൽ പണമില്ലെന്നുള്ള ദുഃഖവും പ്രവാസികൾ പ്രകടിപ്പിക്കുന്നുണ്ട്​. സ്വദേശിവത്​കരണവും മറ്റും മൂലം സംഭവിക്കുന്ന തൊഴിൽ, വരുമാന നഷ്​ടങ്ങളോടൊപ്പം ഇരട്ടി നഷ്​ടബോധത്തിനും ഇതിടയാക്കുന്നുണ്ട്​.

അന്താരാഷ്​ട്ര വിനിമയ നിരക്ക്​ അതേപടി റെമ്മിറ്റൻസ്​ സ​​െൻററുകളിൽ നിന്ന്​ കിട്ടുന്നില്ല എന്ന ദുഃഖവും പ്രവാസികൾക്കുണ്ട്​. സൗദി ബാങ്കുകളും റെമ്മിറ്റൻസ്​ സ​​െൻററുകളും 19 രൂപ എന്ന വിനിമയ നിരക്ക്​ നൽകി തുടങ്ങിയിട്ടില്ല. ചൊവ്വാഴ്​ചയും 18.70ന്​ മുകളിലേക്ക്​ അതുയർന്നില്ല. ആഗോള വിനിമയ നിരക്കിലെ ചാഞ്ചാട്ട സാധ്യത കണക്കിലെടുത്ത്​ ഏറ്റവും കുറഞ്ഞ നിരക്ക്​ വ്യാപാരത്തിന്​ തെരഞ്ഞെടുക്കുന്നത്​ കൊണ്ടാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudirupeegulf newsRiyal
News Summary - rupee-riyal-saudi-gulf news
Next Story