ഗ്രാമീണ ചരിത്രം; രണ്ടു കെട്ടിടങ്ങൾകൂടി ദേശീയ പൈതൃക പട്ടികയിൽ
text_fieldsദമ്മാം: സൗദി അറേബ്യയുടെ ആദ്യകാല ചരിത്രങ്ങൾക്ക് സാക്ഷിയായ രണ്ടു കെട്ടിടങ്ങൾകൂടി ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ സൗദി പുരാവസ്തു സമിതി തീരുമാനിച്ചു.
രാജ്യത്തിെൻറ രൂപവത്കരണകാലത്ത് റിയാദ് മുനിസിപ്പാലിറ്റിയുടെ ആസ്ഥാനമായി പ്രവർത്തിച്ച കെട്ടിടവും ആദ്യകാല പ്രിൻറിങ് പ്രസ് അൽ-മർകബിെൻറ ആസ്ഥാനമായിരുന്ന കെട്ടിടവുമാണ് പുതുതായി പുരാവസ്തു വകുപ്പിൽ ഉൾപ്പെടുന്നത്. രാജ്യത്തിെൻറ പാരമ്പര്യ ചരിത്രങ്ങളുടെ ശേഷിപ്പുകളെ സംരക്ഷിക്കാൻ ആറുവർഷം മുമ്പ് പ്രഖ്യാപിച്ച നഗരപൈതൃക നിയമത്തിലെ ആർട്ടിക്കിൾ 45ലെ നാലാം ഖണ്ഡികയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ പുതിയ തീരുമാനം. റിയാദ് കേന്ദ്ര വികസന പദ്ധതിയുടെ ഭാഗമായി ചരിത്രപരമായ മൂല്യം കണക്കിലെടുത്ത് രണ്ടു പുരാവസ്തു കേന്ദ്രം പുനരുദ്ധരിക്കാനും സംരക്ഷിക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
സൗദിയുടെ ചരിത്രപരവും പൈതൃകപരവുമായ വാസ്തുവിദ്യകളുടെ തെളിവുകൾകൂടിയാണ് ഇരു കെട്ടിടങ്ങളുമെന്ന് അതോറിറ്റി ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. പ്രധാനമായും ചളിയും തടിയുംകൊണ്ട് നിർമിച്ച രണ്ടുനില കെട്ടിടം രാജ്യതലസ്ഥാനമായ റിയാദിലെ ആദ്യ ഭരണസിരാകേന്ദ്രംകൂടിയായിരുന്നു. 80 വർഷത്തെ പഴക്കമാണ് ഈ കെട്ടിടത്തിനുള്ളത്. മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കവികളും ഇവിടെ താമസിച്ചിരുന്നു.
നിലവിൽ കാലപ്പഴക്കത്താൽ ഈ കെട്ടിടത്തിന് ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എഴുത്തുകാരൻ ഹമദ് അൽജാസറാണ് 1954ൽ അൽ-മർകബ് പ്രസ് ആരംഭിച്ചത്.
എഴുത്തിനെ പരിപോഷിപ്പിക്കാനുള്ള ഇരുനൂറിലധികം ആളുകളുടെ സംയുക്ത സംരംഭംകൂടിയായിരുന്നു ഇത്. റിയാദിെൻറ മധ്യഭാഗത്തുള്ള അൽ-മർകബ് പരിസരത്ത് ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന അൽ-മർകബ് കെട്ടിടം തലസ്ഥാന നഗരത്തിലെ ആദ്യത്തെ അച്ചടിശാലകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.