സച്ചാർ റിപ്പോർട്ട് സംസ്ഥാനസർക്കാർ അട്ടിമറിച്ചു –റിയാദ് മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി
text_fieldsറിയാദ്: കേരളസർക്കാറിെൻറ സച്ചാർ റിപ്പോർട്ട് അട്ടിമറിക്കെതിരെ കേരളത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സച്ചാർ സംരക്ഷണസമിതി നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദ് മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
എസ്.ഐ.സി, എം.ഇ.എസ്, സിജി, തനിമ, ആർ.ഐ.സി.സി, എം.എസ്.എസ് എന്നീ മുസ്ലിം സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. കെ.എം.സി.സി നാഷനൽ ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്ാലമിക് സെൻറർ റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷാഫി ദാരിമി ദിബാജ് വിഷയാവതരണം നടത്തി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മുസ്ലിം സമുദായത്തിെൻറ മാത്രം ഉന്നമനത്തിനായി തയാറാക്കപ്പെട്ടതാണ്. ആ പദ്ധതികളിൽ ന്യൂനപക്ഷമെന്ന പേരിൽ മറ്റു വിഭാഗങ്ങളെ ഉൾപ്പെടുത്തി മുസ്ലിംകളുടെ അവകാശം വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സർക്കാറിെൻറ നീക്കത്തെ യോഗം ശക്തമായി എതിർത്തു. മുസ്ലിം സമുദായത്തെ കൂടുതൽ പിന്നാക്കം തള്ളാനും സംവരണ അട്ടിമറി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി ഇതരസമുദായവുമായി പുലർത്തുന്ന സൗഹാർദത്തിൽ വിള്ളൽവീഴ്ത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം വിമർശിച്ചു. സച്ചാർ കമീഷൻ ശിപാർശകൾ പൂർണമായി നടപ്പാക്കണമെന്ന് സർക്കാറിനോട് കമ്മിറ്റി ആവശ്യപ്പെടുകയും അല്ലാത്തപക്ഷം മുഴുവൻ പ്രവാസികളെയും അണിനിരത്തി വെർച്വൽ പ്രക്ഷോഭം നടത്തിയും മറ്റും സമരം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എസ്.ഐ.സി സെക്രട്ടറി അബ്ദുറഹ്മാൻ ഹുദവി ഖിറാഅത്തും ഹബീബുറഹ്മാൻ സമാപന പ്രസംഗവും നിർവഹിച്ചു.
അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഖലീല്‍ പാലോട് (തനിമ സാംസ്കാരിക വേദി), ഉമര്‍ ശരീഫ് (റിയാദ് ഇസ്ലാഹി സെൻറർ), ഷഫീഖ് കൂടാളി (സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ), റഷീദ് അലി (സിജി), സൈതലവി ഫൈസി (സമസ്ത ഇസ്ലാമിക് സെൻറര്‍), യു.പി. മുസ്തഫ (കെ.എം.സി.സി), സൈനുല്‍ ആബിദ് (എം.ഇ.എസ്), താജുദ്ദീന് ഓമശ്ശേരി (തനിമ) തുടങ്ങിയവർ സംസാരിച്ചു. എ.യു. സിദ്ദീഖ് അവതാരകനായിരുന്നു. റഹ്മത്തെ ഇലാഹി നദ്വി സ്വാഗതവും ഹബീബ് വക്കീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.