'ഇഹ്സാൻ' ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ബലികർമ പദ്ധതിയും
text_fields60 സെക്കൻഡിനുള്ളിൽ ലളിതമായ നടപടികളിലൂടെ ബലിനൽകൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം
ജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സൗദിയിലെ ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'ഇഹ്സാനിൽ' ബലികർമ പദ്ധതി ആരംഭിച്ചു. ബലിപെരുന്നാളും ഹജ്ജ് സീസണും പ്രമാണിച്ചാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ജീവകാരുണ്യപ്രവർത്തനങ്ങൾ സുതാര്യവും വ്യവസ്ഥാപിതവുമാക്കുന്നതിന് ഏതാനും മാസം മുമ്പാണ് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ് അതോറിറ്റി (സദ്യ) ഇഹ്സാൻ എന്ന പേരിൽ പ്ലാറ്റ്ഫോം ആരംഭിച്ചത്. തീർഥാടകർക്ക് ഹജ്ജ് കർമങ്ങളുടെ ഭാഗമായും മറ്റ് അതല്ലാത്തവർക്ക് ബലിപെരുന്നാൾ പ്രമാണിച്ചും ബലി അറുക്കാനും അർഹർക്ക് ബലിമാംസം വിതരണം ചെയ്യാനും ഇഹ്സാൻ പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ട്. ഇഹ്സാനിൽ രജിസ്റ്റർ ചെയ്യണം. സൗദി അറേബ്യയുടെ ബലിമാംസ വിതരണ പദ്ധതിയായ 'അദാഹി'യുടെ സഹകരണത്തോടെയാണ് ബലികർമം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്. സൈറ്റിൽ 60 സെക്കൻഡിനുള്ളിൽ ലളിതമായ നടപടികളിലൂടെ ബലിനൽകൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവുമെന്ന് പ്ലാറ്റ്ഫോം സി.ഇ.ഒ അബ്ദുൽ അസീസ് അൽഹമാദി പറഞ്ഞു. ബലി അറുക്കലും അർഹർക്ക് അതിെൻറ വിതരണവും നിയമാനുസൃതമായ സമയത്ത് സൗദിക്കുള്ളിൽ നടക്കും. അംഗീകൃത അറവു ശാലകളിൽ എല്ലാ ആരോഗ്യനിബന്ധനകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.