സദ്വ ഏഴാം വാർഷിക പൊതുയോഗവും സംഗീത വിരുന്നും
text_fieldsറിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (സദ്വ) ഏഴാമത് വാർഷിക പൊതുയോഗവും സാംസ്കാരിക സമ്മേളനവും സംഗീത വിരുന്നും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ അൽവാലീദ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് സുബൈർ മുക്കം അധ്യക്ഷത വഹിച്ചു.
അശ്റഫ് ആയ്യൂർ ഉദ്ഘാടനം ചെയ്തു. ട്രഷറർ ജബ്ബാർ മുക്കം റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി നയീം നിലമ്പൂർ സ്വാഗതവും പി.പി. ഗഫൂർ നന്ദിയും പറഞ്ഞു. 2022-23 കാലഘട്ടത്തിൽ സംഘടനയിൽനിന്ന് മരണപ്പെട്ട രണ്ട് അംഗങ്ങളുടെ കുടുംബങ്ങൾക്കായി 30 ലക്ഷം രൂപ കൈമാറി.
കൂടാതെ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സ സഹായമായി 3,80,000 രൂപയും മരിച്ചവരുടെ ആശ്രിതർ, പരിക്കുപറ്റി ജോലിക്ക് പോകാൻ സാധിക്കാത്തവരടക്കം 11 അംഗങ്ങളുടെ കുടുംബങ്ങൾക്ക് മാസത്തിൽ 4,000 രൂപ പ്രകാരം വർഷത്തിൽ അഞ്ചു ലക്ഷത്തോളം രൂപയും കൈമാറി. കൂടാതെ അംഗങ്ങൾക്ക് വായ്പസഹായമായി 1,20,000 റിയാലും നൽകാൻ സാധിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു.
2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തെരഞ്ഞെടുത്തു. റഷീദ് വാവാട് (പ്രസി.), ഒ.വി. ആബിദ് കൊടുവള്ളി (ജന. സെക്ര.), ഷംസു മുക്കം (ട്രഷ.), തഫ്സീർ കൊടുവള്ളി, ജബ്ബാർ മുക്കം, നയീം നിലമ്പൂർ (രക്ഷാധികാരികൾ), കാസിം മുക്കം, ഷമീർ എക്സ്പ്രസ്, അഷ്റഫ് ആയ്യൂർ (വൈ. പ്രസി.), പ്രമോദ് ന്യൂ മാഹി, ഷമീർ പാലത്ത്, സി.ടി. അസ്കർ (സെക്ര.), സി.ടി. മുസ്തഫ, സിദ്ദീഖ് പടനിലം, പി.പി. ഗഫൂർ (സബ് ട്രഷറർ), സുബൈർ മുക്കം (ചീഫ് കോഓഡിനേറ്റർ), അശ്റഫ് മാനിപുരം (ഫിനാൻസ് കൺട്രോളർ), സാലിഹ് ഓമശ്ശേരി (പ്രോഗ്രാം കോഓഡിനേറ്റർ), മുനീർ ജിദ്ദ (മീഡിയ കോഓഡിനേറ്റർ) എന്നീ ഭാരവാഹികളെ കൂടാതെ 42 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. റിയാസ് ചാത്തന്നൂർ, പ്രമോദ് ന്യൂ മാഹി, സക്കീർ വാവാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തുടർന്ന് സാംസ്കാരിക സമ്മേളനവും സംഗീത വിരുന്നും അരങ്ങേറി. ജബ്ബാർ മുക്കം ആമുഖപ്രസംഗം നടത്തി. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജഹാൻ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട്, നവാസ് വെള്ളിമാട്കുന്ന് (ഒ.ഐ.സി.സി), സുധീർ (നവോദയ), നൗഷാദ് ആലുവ (റിയാദ് ടാക്കീസ്), ഡൊമിനിക് സാവിയോ (റിയാദ് ഹെൽപ് ഡെസ്ക്) എന്നിവർ സംസാരിച്ചു.
അപകടത്തിൽ മരിച്ച സദ്വയുടെ അംഗങ്ങളുടെ മരണാനന്തര നടപടികൾക്ക് സഹായങ്ങൾ നൽകിയ നവാസ് ജലീൽ, ഷഫീഖ് റുവൈദ, ഹുസൈൻ, അൻസാർ അൽ ഗാത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന ഗാനവിരുന്നിൽ അൻസാർ കൊച്ചിൻ, ഷഹാബ് ഷാ, സ്മൃതി എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു. റഷീദ് വാവാട് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ സാലിഹ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
ഫൈസൽ വാഴക്കാട്, കെ.സി. ഹുസൈൻ, ഇസ്മാഈൽ എടക്കാട്, ഹാമിദ്, അഫ്സർ കൂമ്പാറ, മുനീർ കൂമ്പാറ, ടി.പി. റഫീഖ്, ഷാഫി കൊടുവള്ളി, മുസ്തഫ തിരുവമ്പാടി, സി.ടി. മുസ്തഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.