'സദ്യ'യും ഇരുഹറം കാര്യാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsജിദ്ദ: സൗദി േഡറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയും (സദ്യ) ഇരുഹറം കാര്യാലയവും ധാരണപത്രം ഒപ്പിട്ടു. ഡിജിറ്റൽ സേവനങ്ങളും ഉൽപന്നങ്ങളും വികസിപ്പിക്കുന്നതിനും സേവനങ്ങൾ മികച്ചതാക്കുന്നതിനും പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും ഇരുഹറം കാര്യാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമാണ് അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദിയും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
പൊതുവായ മേഖലകളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള സഹകരണ പ്രവർത്തനങ്ങൾക്ക് ഒരു പൊതു ചട്ടക്കൂട് സജ്ജീകരിക്കാനാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. നൽകിവരുന്ന ഡിജിറ്റൽ സേവനങ്ങളുടെ നിലവാരം ഉയർത്തുക, സർക്കാർ നെറ്റ്വർക്കിന് സാങ്കേതിക പിന്തുണ നൽകുക, േഡറ്റ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ പരിശീലനം നൽകുക, ഇരു ഹറമുകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണം വികസിപ്പിക്കുക എന്നീ മേഖലകളിൽ ഇരു വകുപ്പ് ധാരണയിൽ പ്രവർത്തിക്കും.
ഇരു ഹറമുകൾക്കും അവിടെ എത്തുന്നവർക്കും സേവനം നൽകാനുള്ള ശ്രമങ്ങൾക്ക് ആർട്ടിഫിഷ്യൻ ഇൻറലിജൻസിൽനിന്നും പരമാവധി പ്രയോജനം നേടാൻ സഹായിക്കുന്നതാണ് ധാരണപത്രമെന്ന് 'സദ്യ' ചെയർമാൻ പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിനും ഗവേഷണത്തിനും ആർട്ടിഫിഷ്യൽ േഡറ്റ പ്രയോജനപ്പെടുത്തുന്നതിന് സർക്കാർ ഏജൻസികളെ പിന്തുണക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളിലാണ് ഇരുഹറം കാര്യാലയവുമായുള്ള ധാരണപത്രമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ േഡറ്റയും പ്രയോജനപ്പെടുത്തുന്നതിലേക്കുള്ള മാറ്റം ഇരു ഹറമുകളിലെ സേവനങ്ങളുടെ നിലവാരം മികച്ചതാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി പറഞ്ഞു.
കൂടാതെ, അതോറിറ്റിക്കു കീഴിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.