സഫ മക്ക ലോക ഹൃദയദിനം ആചരിച്ചു
text_fieldsറിയാദ്: ലോക ഹൃദയദിനത്തിെൻറ ഭാഗമായി റിയാദ് ഹാര സഫ മക്ക പോളിക്ലിനിക് പ്രതിജ്ഞ കാമ്പയിൻ സംഘടിപ്പിച്ചു. ക്ലിനിക്കിലെ ഡോക്ടർമാരും ജീവനക്കാരും സന്ദർശകരും ഹൃദയാരോഗ്യ സംരക്ഷണത്തിന് ജീവിത രീതിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എഴുതി ഒപ്പുവെച്ചു. ബോധവത്കരണ പരിപാടിയുടെ ഭാഗമായി. ഭക്ഷണവും വ്യായാമവും ഹൃദയാരോഗ്യത്തിൽ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ ഡോക്ടർമാർ തയാറാക്കിയ ലഘുലേഖ വിതരണം ചെയ്തു. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുമെന്നും ദിനേന വ്യായാമം ചെയ്യുമെന്നും പ്രതിജ്ഞ ബോർഡിൽ കുറിച്ച് ക്ലിനിക് ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽ ഖർനി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടാൽ അതിവേഗം ചികിത്സ തേടണമെന്നും കുറഞ്ഞത് ആറു മാസത്തിൽ ഒരിക്കലെങ്കിലും ആവശ്യമായ രക്തപരിശോധനകൾ നടത്തണമെന്നും ചടങ്ങിൽ സംസാരിച്ച ഡോ. സഞ്ജു ജോസ് പറഞ്ഞു. പ്രവാസികൾ മാനസിക സമ്മർദം പരമാവധി കുറയ്ക്കുന്നതിന് ഒഴിവ് സമയങ്ങളിൽ വ്യായാമത്തിലും സൗഹൃദ കൂട്ടായ്മകളിലും മറ്റ് വിനോദ പരിപാടികളിലും സജീവമാകണമെന്ന് ഡോ. അസ്മ ഫാത്തിമ പറഞ്ഞു. ഡോ. സുമയ്യ മൻസൂർ, ഡോ. അലി ഹൈദർ, ഡോ. ഫർസാന, ഡോ. ഫൈറോസ പാലോജി, ഡോ. റോമാന മതീൻ, നഴ്സുമാരായ ചിഞ്ചു, സിജി, ഷൈ, സാജിത, മോനിഷ, നജ്മ നജീബ്, പി.ആർ ഹെഡ് അർവ അൽ ഖർനി, അൽ ജാസി, നാഹിദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.