സഫ മക്കയിൽ നഴ്‌സസ് ദിനം ആഘോഷിച്ചു
text_fieldsറിയാദ്: അന്തരാഷ്ട്ര നഴ്‌സിങ് ദിനത്തോടനുബന്ധിച്ച് ബത്‌ഹ സഫ മക്ക പോളിക്ലിനിക്കിലെ നഴ്‌സുമാരും ജീവനക്കാരും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആഘോഷത്തിന്‍റെ ഭാഗമായി 'നഴ്‌സുമാർ: നേതൃനിരയിലെ ശബ്ദം - നഴ്സുമാർക്കായി പ്രവർത്തിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക, ആരോഗ്യം സുരക്ഷിതമാക്കുക' എന്ന നഴ്‌സസ് ദിന പ്രമേയത്തിൽ ചർച്ച സംഘടിപ്പിച്ചു. നഴ്‌സുമാരുടെ സേവനത്തിന്‍റെ വിലയറിഞ്ഞ കാലത്തിലൂടെയാണ് നാം കടന്ന് പോയതെന്ന് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഉനൈസി പറഞ്ഞു. സ്വന്തക്കാർക്ക് ഒരു നോക്ക് കാണാൻ പോലും ഭയപ്പാടുണ്ടാക്കിയ വൈറസ് ബാധയേറ്റ മനുഷ്യരെ സ്വയം മറന്ന് ചികിത്സിച്ചവരാണ് നഴ്‌സുമാർ. അവരോടുള്ള ആദരവും ബഹുമാനവും ദിനേന കൂടി വരുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ചടങ്ങ് അവസാനിച്ചത്. മറാം അൽസഹ്‌റാനി, ഹെല അബ്ദുറഹ്മാൻ, റിഫ, നഴ്സുമാരായ ശരീഫ, ലിജി, ബുഷ്‌റ, ഹേമലത, ഹസ്രത് റഹ്‌മാൻ, ഇംതിയാസ്, ഡയാന, സുറുമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.