സഫ മക്ക വനിതാദിനം ആചരിച്ചു
text_fieldsസഫ മക്ക പോളിക്ലിനിക്കിലെ വനിതാ ജീവനക്കാർ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ
ഡോ. രഹാന, ഡോ. മിനി എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു
റിയാദ്: 'സുസ്ഥിര നാളെക്കായി ലിംഗ സമത്വം' എന്ന ശീർഷകത്തിൽ ബത്ഹ സഫ മക്ക പോളിക്ലിനിക്കിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു.
പൊതുധാരയിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തുന്ന കാലം കഴിഞ്ഞതായും സൗദി അറേബ്യയിൽ ഉൾപ്പടെ ലോകമാകെ സ്ത്രീകൾ വിവിധ മേഖലകളിൽ ഉജ്വല കാൽവെപ്പ് നടത്തുന്നതിന്‍റെ വാർത്തകളും ദൃശ്യങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. രഹാന ഫവാസ് പറഞ്ഞു. ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം സൗദിയിലെ മദീന പട്ടണമാണെന്ന് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഈ വർഷത്തെ വനിതാ ദിനത്തിൽ അത് ശ്രദ്ധേയമാണ്. സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും മനസുള്ള ഒരു സമൂഹത്തിനിടയിലും അങ്ങനെയൊരു നാട്ടിലുമാണ് തൊഴിലെടുക്കുന്നത് എന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. മിനി പറഞ്ഞു. നഴ്സുമാരായ സുറുമി, ബുഷ്‌റ എന്നിവരും അഡ്മിൻ ഓഫീസ് ജീവനക്കാരായ നൂറ അബ്ദുറഹ്മാൻ, ഹനാൻ അൽ ദോസരി, ഹിബ, സാലിഹ, റവാൻ, കുലൂദ്, മറിയം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടികൾ കേക്ക് മുറിച്ചു പങ്കിട്ടാണ് അവസാനിച്ചത്. ലിജി സ്വാഗതവും ശരീഫ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.