സഫ മക്ക പോളിക്ലിനിക് സിൽവർ ജൂബിലി ആഘോഷിച്ചു
text_fieldsറിയാദ്: സഫ മക്ക പോളിക്ലിനിക്കിന്‍റെ ബത്ഹ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷിച്ചു. പിന്നിട്ട കാൽനൂറ്റാണ്ട് സഫ മക്കയുടെ സേവന പ്രചാരണത്തിൽ പങ്കാളികളായ റിയാദ് പൊതുസമൂഹത്തോട് സ്ഥാപകനും ചെയർമാനുമായ ഡോ. മുഹമ്മദ് അബ്ദുൽ അസീസ് അൽ-റബീഅ നന്ദി അറിയിച്ചു.
അത്യാധുനിക ചികിത്സ സംവിധാനങ്ങങ്ങളും വിഖ്യാത ഡോക്ടർമാരുടെ സേവനവും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ പ്രാപ്യമാക്കിയ റിയാദിലെ ആദ്യത്തെ പോളിക്ലിനിക്കാണ് സഫ മക്കയെന്ന് ക്ലിനിക്ക് പ്രതിനിധി ഷാജി അരിപ്ര പറഞ്ഞു. ചടങ്ങിൽ അഡ്മിനിസ്ട്രേഷൻ മനേജർ ഫഹദ് അൽ ഉനൈസി അധ്യക്ഷത വഹിച്ചു. മിത്ഹാബ് അൽ-ഉനൈസി, ഖാലിദ്, മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. അനിൽ, ഡോ. ഷാജി, യഹ്യ ചെമ്മാണിയോട്, എ.കെ. ജാബിർ എന്നിവർ സംസാരിച്ചു.
സാംസ്‌കാരിക പരിപാടികൾക്ക് ശേഷം അരങ്ങേറിയ കലാവിരുന്നിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും പങ്കാളികളായി. ഒലീവ മരിയ കുര്യൻ സൗദി ദേശീയ ഗാനം ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് സോയ ഫയാസ്, റഹീം കാസർകോട്, മുഹമ്മദ് അബ്ദുറഹ്മാൻ, ദാക്ഷ സജിത്ത്, പ്രകാശ്, നീതു സജിത്ത്, ഉമർ കുട്ടി, ലിസി ജോയ്, ഡോ. അസ്‌ലം, നൂർജഹാൻ, ഇഖ്ബാൽ, ശറഫുദ്ധീൻ, ശിഹാബ്, മിഥുല, മനുജ, മുഹമ്മദ് അഫ്‌റൂസ് എന്നിവർ ഹിന്ദി, മലയാളം ഗാനങ്ങൾ ആലപിച്ചു.
ഡോക്ടർമാരുടെ പ്രത്യേക പരിപാടികളിൽ ഡോ. ബാലകൃഷ്‌ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. അനിൽ കുമാർ, ഡോ. തോമസ് എന്നിവരും മലയാളി പാടിപ്പതിഞ്ഞ ഗാനങ്ങൾ ആലപിച്ചു. നഈമ ഷാജി, നൂഹ ഷാജി, മൈസ മെഹ്‌റീൻ, സോഹ ഫയാസ്, ദയ സജിത്ത്, ദിയാന, ലാനിയ പ്രകാശ്, അദീന, ലിജി പ്രകാശ്, ശരീഫ, ജീവിത, മഞ്ചു, നിത്യ, ഡോ. ഫാത്തിമ, ഡോ.മിനി എന്നിവർ വിവിധ പാട്ടുകൾക്ക് ചുവടുവെച്ചു. സദസ്സിൽ ചിരി പടർത്തി ശറഫുദ്ധീൻ, മൻസൂർ, അനീസ്, സുബൈർ, ഷിന്‍റോ, ആസിഫ്, മുജ്‌തബ എന്നിവർ വൈബ്രന്‍റ് സുംബാ ഡാൻസ് അവതരിപ്പിച്ചു. ധന്യ, നിത്യ, ജിജി, ജീവിത, മിഥുല, പുഷ്പ എന്നിവരുടെ ഒപ്പന, ഷിന്‍റോ-അനു ഷിന്‍റോയുടെ കപ്പിൾ ഡാൻസ് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. കാരംസ്, വടംവലി ടൂർണമെന്‍റുകളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു. ഡോ. തോമസ്, നിഷ, ജംഷീർ പുളിയക്കുത്ത് എന്നിവർ അവതാരകരായിരുന്നു. ഡോ. മുഹമ്മദ് ലബ്ബ സ്വാഗതവും ഡോ. തമ്പാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.