Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അറേബ്യൻ സഫാരി’...

‘അറേബ്യൻ സഫാരി’ പ്രകാശനം ഇന്ന്​

text_fields
bookmark_border
‘അറേബ്യൻ സഫാരി’ പ്രകാശനം ഇന്ന്​
cancel

ജിദ്ദ:  ‘ഗൾഫ്​ മാധ്യമം’ കുടുംബത്തിൽ നിന്ന്​ പുതിയൊരു സംരംഭം കൂടി. ലോകത്തി​​​​െൻറ വിശാലതയെ വായനക്കാരിലെത്തിക്കുന്ന ‘​അറേബ്യൻ സഫാരി’ ട്രാവൽ മാഗസിന്​ ഇന്ന്​ പ്രകാശനം ചെയ്യും. ജിദ്ദയിലെ എജുകഫേ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന്​ രാവിലെയാണ്​ പ്രകാശനം.
സഞ്ചരിക്കുന്ന പുതുതലമുറയുടെ താൽപര്യങ്ങൾക്ക്​ അനുസരിച്ച്​, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള സമ്പൂർണ യാത്ര മാഗസിനാണ്​ ‘​അറേബ്യൻ സഫാരി’.

ഒമ്പതു രാജ്യങ്ങളും 12 വൻ നഗരങ്ങളും നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളും വായനക്കാരിലെത്തിക്കുന്ന പ്രഥമലക്കത്തിൽ അറേബ്യയാണ്​ ഫോക്കസ്​. 13 പ്രവിശ്യകളിൽ പരന്നുകിടക്കുന്ന സൗദി അറേബ്യയുടെ യാത്ര സാധ്യതകളാണ്​ മാഗസിൻ പ്രധാനമായും അ​േന്വഷിക്കുന്നത്​. ജോർഡൻ, ഇൗജിപ്​ത്​, തുർക്കി എന്നിവക്ക്​ പുറമേ, കുവൈത്ത്​, ബഹ്​റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ ജി.സി.സി രാഷ്​ട്രങ്ങളുടെയും പ്രാഥമിക യാത്ര വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുക്കുന്നു. ഒരു ഇന്ത്യക്കാരന്​ ഇത്തരം രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന്​ വേണ്ട നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കേ​​ന്ദ്രങ്ങളിലേക്കുള്ള ഫീസ്​ എന്നിവ നൽകിയിട്ടുണ്ട്​. 

മലയാളത്തി​​​​െൻറ ഒന്നാംനിര എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമായ സക്കറിയ, ‘ദൈവത്തി​​​​െൻറ പുസ്​തകം’ എന്ന ഇതിഹാസ മാനമുള്ള ഒടുവിലത്തെ നോവലിലൂ​െട പ്രവാസി വായനക്കാരുടെ ഇഷ്​ടക്കാരനായ കെ.പി രാമനുണ്ണി, മരുഭൂമിയുടെ ജീവചരിത്രകാരനായ വി. മുസഫർ അഹമ്മദ്​ എന്നിവരുടെ സാന്നിധ്യമാണ്​ ഇൗ മാഗസിനെ ശ്രദ്ധേയമാക്കുന്നത്​. സൗദി അറേബ്യയെ കുറിച്ചുള്ള ‘പ്രവാചക​​​​െൻറ നാട്ടിൽ’ എന്ന യാത്ര വിവരണ ഗ്രന്ഥത്തി​​​​െൻറ തുടർച്ചയാണ്​ സക്കറിയയുടെ ‘മദായിൻ സ്വാലിഹിൽ നിന്ന്​ പെട്രയിലേക്ക്​’ എന്ന ലേഖനം. സൗദിയിലെ മദായിൽ സ്വാലിഹും ജോർഡനിലെ പെട്രയും തമ്മില​ുള്ള അസാമാന്യമായ ​െഎക്യത്തെക്കുറിച്ച്​ അദ്ദേഹം വിശദീകരിക്കുന്നു. 

സൗദി അറേബ്യ കാണാതെ പ്രവാചക​​​​െൻറ അറേബ്യയെ കുറിച്ച്​ എഴുതിയതാണ്​ കെ.പി രാമനുണ്ണി. കാണാതെ എഴുതിയ നാടിനെ കണ്ടതി​​​​െൻറ അത്യാവേശകരമായ അനുഭവ വിവരണമാണ്​ അദ്ദേഹത്തി​​​​െൻറ ലേഖനം. ‘ദൈവത്തി​​​​െൻറ പുസ്​തക’ത്തിന്​ അതി ബൃഹത്തായ ഒരു തുടർച്ചയുണ്ടാകുന്നതി​​​​െൻറ നാന്ദിയാണ്​ അറേബ്യൻ സഫാരി​യിലെ അദ്ദേഹത്തി​​​​െൻറ എഴുത്ത്​. 
മരുഭൂമിയെ കുറിച്ച്​ വായിക്കുന്നവർക്ക്​ മു​ഖവുര വേണ്ടാത്ത നാമമാണ്​ വി. മുസഫർ അഹമ്മദ്​. മരുഭൂമിയെ കുറിച്ചും അതിലെ ജീവിതത്തെ കുറിച്ചും മലയാളി വായിച്ചുതുടങ്ങിയത്​ മുസഫറി​​​​െൻറ ലേഖനങ്ങൾ വഴിയാണ്​.

ദീർഘകാലം സൗദിയിൽ ജീവിച്ച അദ്ദേഹത്തി​​​​െൻറ ഒാർകളിലേക്കുള്ള ഒരു മടക്കമാണ്​ ‘റിവേഴ്​സ്​ നൊസ്​റ്റാൾജിയയിൽ മരൂഭൂത്താരകൾ’ എന്ന ലേഖനം. ഇതിന്​ പുറമേ, സൗദി അറേബ്യയുടെ അയൽ രാഷ്​ട്രവും ഇവിട​െത്ത സഞ്ചാരികളുടെ ഇഷ്​ടപ്രദേശവുമായ ജോർഡാനിലേക്കുള്ള യാത്രയും അതി​​​​െൻറ സാ​േങ്കതിക വിവരങ്ങളും വിശദമായി തന്നെ വായിക്കാം.  പെട്ര, അഖബ, കറാക്​, ശോബക്​, ചാവുകടൽ, ബാപ്​റ്റിസം സൈറ്റ്​, മാദബ, എന്നിവക്കൊപ്പം അമ്മാൻ നഗരത്തി​​​​െൻറ സമഗ്ര വിവരണവും.  

സംസ്​കാരത്തി​​​​െൻറ കളിത്തൊട്ടിലായ ഇൗജിപ്​തും അവിടത്തെ പിരമിഡുകളും ഏതുകാലത്തും ഏതുസഞ്ചാരിക്കും കൗതുകകാഴ്​ചയാണ്​. കൈറോ നഗരവും നൈലും മെഡിറ്ററേനിയൻ തീരത്തെ അലക്​സാൻഡ്രിയ പട്ടണവുമൊക്കെ ഇൗ താളുകളിൽ നിറഞ്ഞുനിൽക്കുന്നു. 
ഒാ​േട്ടാമൻ തലസ്​ഥാനമായിരുന്നു തുർക്കിയിലെ ഇസ്​തംബൂൾ. ഏഷ്യ, യൂറോപ്പ്​ ഭൂഖണ്ഡങ്ങളുടെ സംഗസ്​ഥാനമായ ഇവിടെ ഒാരോ മണൽത്തരിയിലും ചരി​ത്രത്തി​​​​െൻറ മാസ്​മര ഗന്ധം നിറഞ്ഞു നിൽക്കുന്നു. അതിഗംഭീരമായ നിർമിതികൾ, വിപ്ലവങ്ങൾ നാമ്പിട്ട ചത്വരങ്ങൾ, നിറഞ്ഞുതൂവുന്ന ബോസ്​ഫറസ്​ കടലിടു​ക്ക്​. ഏതു സഞ്ചാരിയെയ​ും വലിച്ചടുപ്പിക്കുന്ന എ​ന്തൊക്കെയോ ഇൗ നഗരത്തി​​​​െൻറ ആത്​മാവിലുണ്ട്​. ഇതിനൊപ്പം മലയാളിക്ക്​ നിത്യപരിചിതമായ ജി.സി.സി രാഷ്​ട്രങ്ങളുടെ വിശേഷങ്ങളും. ഇൗ കാഴ്​ചകളിലേക്കാണ്​ ‘അറേബ്യൻ സഫാരി’യുടെ താളുകൾ ക്ഷണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safari
News Summary - safari
Next Story