സുരക്ഷിത ഹജ്ജ്: സൽമാൻ രാജാവിന് നന്ദി അറിയിച്ച് കുവൈത്ത് ഭരണകൂടം
text_fieldsറിയാദ്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായ ഹജ്ജിന് നേതൃത്വം നൽകിയ സൗദി ഭരണാധികാരി സൽമാൻ രാജാവിന് കുവൈത്ത് കാബിനറ്റ് യോഗം നന്ദി അറിയിച്ചു.
തിങ്കളാഴ്ച നടന്ന പ്രതിവാര യോഗത്തിലാണ് കുവൈത്ത് മന്ത്രിസഭ നന്ദിയും അഭിനന്ദനവും അറിയിച്ചത്. കോവിഡ് എന്ന പകർച്ചവ്യാധിയുടെ രൂക്ഷമായ വ്യാപനം തുടരുന്ന അസാധാരണമായ സാഹചര്യത്തിനിടയിലാണ് ഹജ്ജിന് സൗദി ഭരണകൂടം നേതൃത്വം നൽകിയതെന്നും നിരന്തരമായ പരിശ്രമങ്ങളും കൃത്യമായ ക്രമീകരണങ്ങളും തീർഥാടകരുടെ അസാധാരണമായ പരിചരണം പ്രശംസനീയമെന്നും കാബിനറ്റ് വിലയിരുത്തി.
60,000ത്തോളം വരുന്ന ആഭ്യന്തര ഹാജിമാരെ ഉൾപ്പെടുത്തി കുറ്റമറ്റ ഹജ്ജിന് സൗദിയിലെ ഹജ്ജ് മന്ത്രാലം നടപ്പാക്കിയ ക്രമീകരണങ്ങൾ അനുകരണീയമെന്നും കാബിനറ്റ് വിലയിരുത്തി. ഹാജിമാർക്ക് നൽകിയ സേവനങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും ഇതിന് നേതൃത്വം നൽകിയ സൗദി ഭരണാധികാരി സൽമാൻ രാജാവിന് കുവൈത്ത് മന്ത്രിസഭ ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ കാബിനറ്റ് അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.