'സുരക്ഷിതമായ ഷോപ്പിങ് മണിക്കൂർ'; ലുലുവിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: കോവിഡ് വ്യാപിക്കുന്നതിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിൽ കൈകോർക്കുക എന്ന ഉദ്ദേശത്തോടെ സൗദിയിൽ 'സുരക്ഷിതമായ ഷോപ്പിങ് മണിക്കൂർ' എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു. മാർച്ച് മൂന്ന് മുതൽ ഒമ്പത് വരെ നീണ്ടുനിൽക്കുന്നതാണ് കാമ്പയിൻ.
എല്ലാ ദിവസവും വൈകീട്ടുള്ള അമിത തിരക്ക് കുറക്കാനായി രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഷോപ്പിങ് അനുഭവം ലഭ്യമാക്കുകയാണ് ഉദ്ദേശം. ഈ സമയത്ത് ഷോപ്പിങ് നടത്തുന്നവർക്ക് വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾക്കും പലചരക്ക് സാധനങ്ങൾക്കും പ്രത്യേകം വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തവക്കൽന ആപ്പ്, മാസ്ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന എല്ലാവരും കർശനമായി പാലിക്കണമെന്നും ഉപഭോക്താക്കളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അതുകൊണ്ടാണ് ഇങ്ങിനെയൊരു കാമ്പയിൻ ആരംഭിച്ചതെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.