ഉന്നതപഠന സ്കോളർഷിപ്പൊരുക്കി സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ്
text_fieldsജിദ്ദ: സൗദി പ്രവാസികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ പ്രദേശെത്ത സഹ്യ പ്രവാസി കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്കോളർഷിപ്പോടെ ബിരുദ, ബിരുദാനന്തര പഠനത്തിന് അവസരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്ലസ്ടു പഠനം പൂർത്തിയാക്കിയിട്ടും ഇനിയും ഉന്നതപഠനം നടത്തുവാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവർക്കാണ് സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് സി.കെ. മുബാറക്, അബ്ദുല്ല വെള്ളെങ്ങര മെമോറിയൽ സ്കോളർഷിപ് നൽകുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രവേശന നടപടികൾ ഡിസംബർ 12 വരെ നീട്ടിയ പശ്ചാത്തലത്തിൽ കോളജിൽ നേരിട്ടെത്തിയാൽ അഡ്മിഷൻ ലഭിക്കും.
ബി.എസ്സി കെമിസ്ട്രി, ജിയോളജി, സൈക്കോളജി, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ ഇംഗ്ലീഷ്, എം.കോം ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് മുൻഗണന. നിർധനരായ കുടുംബത്തിലെ കുട്ടികൾ പ്രത്യേകിച്ച് പ്രവാസികളുടെ മക്കൾ, കോവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ടവരുടെ മക്കൾ, ഉന്നതമാർക്ക് ലഭിച്ചിട്ടും പഠിക്കാൻ പ്രയാസപ്പെടുന്നവർ എന്നിവർക്കാണ് സ്കോളർഷിപ്. ഇവർക്ക് ജോലി സാധ്യത ഉറപ്പുവരുത്താനുള്ള തുടർസഹായങ്ങളും ട്രസ്റ്റ് നൽകാൻ ശ്രമിക്കുമെന്ന് ചെയർമാൻ കെ.ടി.എ. മുനീർ അറിയിച്ചു. സഹ്യ കോളജിൽ അഡ്മിഷൻ ലഭിക്കുന്നതിനൊപ്പം ഹോസ്റ്റൽ സൗകര്യങ്ങളോ മറ്റു അനുബന്ധ സഹായങ്ങളോ ലഭ്യമാക്കുന്നതിനും സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് മുൻകൈ എടുക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 0091 9526246400, 0091 9495403367, 00966 556602367 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.