അമ്മക്കരികിലേക്ക് 10 വർഷത്തിനു ശേഷം സജീഷ് അയ്യപ്പൻ
text_fieldsറിയാദ്: 10 വർഷത്തെ പ്രവാസത്തിനിടക്ക് നാട്ടിൽ പോകാൻ കഴിയാതിരുന്ന സജീഷ് അയ്യപ്പൻ ഒടുവിൽ നാട്ടിലേക്ക് വിമാനം കയറി. മലപ്പുറം പരപ്പനങ്ങാടി തറയൊടിയിൽ വീട്ടിൽ സജീഷ് അയ്യപ്പനാണ് കഴിഞ്ഞ ദിവസം റിയാദിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്.
2010 ഒക്ടോബർ 20നാണ് സജീഷ് റിയാദിൽനിന്ന് 1400 കിലോമീറ്റർ അകലെയുള്ള ജീസാനിൽ എത്തിയത്. സ്പോൺസറുടെ കാരണത്താൽ ഇഖാമ പുതുക്കാൻ കഴിയാതെ പ്രയാസത്തിലായിരുന്നു. ഇക്കാരണത്താൽ നാട്ടിൽ പോകാൻ കഴിയാതെ സജീഷ് കഴിയേണ്ടിവന്നത് തുടർച്ചയായ 10 വർഷം. ജീസാനിലും പരിസരപ്രദേശത്തും കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിക് വർക്കുകൾ എടുത്ത് ചെയ്തുവരുകയായിരുന്നു. ഇതിനിടയിൽ അമ്മക്ക് രോഗം മൂർച്ഛിച്ചു.
അമ്മയുടെ സഹായത്തിന് മറ്റാരുമില്ലെന്നും നാട്ടിൽ പോകാൻ വഴിതുറക്കണമെന്നും സജീഷ് സ്പോൺസറെ കണ്ടു പറഞ്ഞെങ്കിലും സ്ഥാപനം നിതാഖാത് പ്രകാരം റെഡ് കാറ്റഗറിയിൽ ആയതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മകന് അമ്മയെ ഒരുനോക്ക് കാണാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സജീഷിെൻറ നാട്ടിലെ ബന്ധുക്കൾ പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ ചെയർമാൻ ലത്തീഫ് തെച്ചിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി, സൗദി ജവാസത്ത് എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായി നിയമതടസ്സങ്ങളെല്ലാം ഒഴിവാക്കി എക്സിറ്റ് വിസ നേടിയെടുക്കുകയായിരുന്നു. അഡ്വ. ജോസ് എബ്രഹാം, അഡ്വ. വിജയശ്രീ രാജ്, അഡ്വ. റിജി ജോയ്, നീതു ബെൻ, മിനി മോഹൻ, അഡ്വ. ബഷീർ കൊടുവള്ളി, സഹീർ ചേവായൂർ, ഇബ്രാഹിം മുക്കം, റഈസ് വളാഞ്ചേരി, റബീഷ് കോക്കല്ലൂർ, അനൂപ് അഗസ്റ്റിൻ, റോഷൻ മുഹമ്മദ്, തഫ്സീർ കൊടുവള്ളി, സലീഷ്, മൂസ, കരീം മാസ്റ്റർ, ഷബീർ മോൻ തുടങ്ങിയവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.