ഉപ്പയെ മോചിപ്പിക്കണം: കാൻസർ അവഗണിച്ച് സക്കീർ ഹുസൈൻ മക്കയിൽ
text_fieldsമക്ക: സൗദി ജയിലിൽ കഴിയുന്ന ഉപ്പയെ കൂട്ടിക്കൊണ്ടുപോകാൻ അർബുദത്തിെൻറ അസ്ഥിതുളക ്കും വേദന അവഗണിച്ച് ആ കൗമാരക്കാരൻ മക്കയിലെത്തി. പടച്ച തമ്പുരാനോട് മനമുരുകി പ് രാർഥിക്കണം. എന്നിട്ട് കാതങ്ങൾക്കകലെ ജീസാനിലെ തടവറയിൽ കഴിയുന്ന ഉപ്പയെ കാണണം. മേ ാചനത്തിനുള്ള വഴികൾ അന്വേഷിക്കണം. നീലഗിരി ദേവർഷോല സ്വദേശി സക്കീർ ഹുസൈനാണ് ഇൗ ആഗ്രഹങ്ങളുമായി ഉമ്മ സഫിയയോടും വല്ലുപ്പ മുഹമ്മദലി ഹാജിയോടുമൊപ്പം മക്കയിലെത്തിയിരിക്കുന്നത്. ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉപ്പ സൈദ് സലിം സുഹൃത്തുക്കളുടെ ചതിയിൽെപട്ടാണ് ജയിലിലായത്. കൂടെയുള്ള സുഹൃത്തുക്കൾ ഒരാളിൽ നിന്ന് ലക്ഷക്കണക്കിന് റിയാൽ കവർന്നു. ഇൗ തുകയുടെ പങ്കുപറ്റി എന്നതാണ് സൈദ് സലീമിനെതിരെയുള്ള കുറ്റം. ജിദ്ദയിൽ ജയിലിലായ അദ്ദേഹത്തെ പിന്നീട് ജീസാനിലേക്ക് മാറ്റുകയായിരുന്നു. തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കടലാസ് ജോലികൾ പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണ്.
സക്കീർ ഹുസൈന് നാലു വയസ്സുള്ളപ്പോഴാണ് പിതാവ് സൈദ് സലിം അവസാനമായി അവനെ കണ്ടത്. അഞ്ചു വർഷത്തെ ജിദ്ദയിലെ ജോലി തിരക്കിനിടയിൽ സൈദ് സലീമിന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. ശേഷം ജയിലിലുമായി. ഉപ്പയുടെ ജയിൽ മോചനത്തിനുള്ള ശ്രമങ്ങൾ നാട്ടിൽ കുടുംബം നടത്തുന്നതിനിടെയാണ് സക്കീർ ഹുസൈന് കാലിൽ വേദന തുടങ്ങിയത്. പരിശോധനയിൽ കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചെന്നൈയിലെ അഡയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വാക്കർ പിടിച്ചു നടക്കാം എന്നായി. ആറു മാസത്തെ ചികിത്സ കഴിഞ്ഞപ്പോഴേക്കും അസുഖം ശ്വാസകോശത്തിലേക്കും പടർന്നു. വീണ്ടും ആറുമാസത്തെ കീമോതെറപ്പി. അപ്പോഴേക്കും കാലില്‍ വീണ്ടും അസുഖം വന്നു. ഇപ്പോൾ കീമോ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയായതോടെ ആശുപത്രിയിൽ നിന്നും മടക്കി. സർക്കാർ ആശുപത്രിയിലെ വേദനസംഹാരികളിലാണിപ്പോൾ ആശ്വാസം കണ്ടെത്തുന്നത്.
ഉമ്മ സഫിയ അടുത്തുള്ള വീടുകളിൽ ജോലിചെയ്തു കിട്ടുന്ന തുഛവരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഒമ്പത് വർഷത്തോളമായി നേരിൽ കാണാത്ത പിതാവിനെ ഒന്ന് കാണണം, ചുംബിക്കണം, പിതാവിെൻറ തലോടലിൽ വേദനകൾ മറക്കണം, ഉംറ നിര്‍വഹിക്കണം ഇൗ ആഗ്രഹങ്ങളാണ് കൗമാരക്കാരനെ സൗദിയിലേക്ക് വിമാനം കയറ്റിയത്. ഉംറ എന്ന സ്വപ്നം വീൽചെയറിെൻറ സഹായത്തോടെ കഴിഞ്ഞദിവസം യാഥാർഥ്യമായി. ഉപ്പയെ കാണാനും അസുഖം ഭേദമാകാനും വേണ്ടി കഅ്ബയുടെ ചാരത്ത് നിന്ന് മനമുരുകി പ്രാർഥിച്ചു. പ്രാർഥനാനിർഭരമായ മനസ്സോടെ തുടങ്ങിവെച്ച ഖുർആൻ മനഃപാഠ പഠനം പൂർത്തിയാക്കാൻ പടച്ചതമ്പുരാെൻറ സഹായം കിട്ടാൻ ഉള്ളുരുകി കേണു. ഇനി ഉപ്പയെ ജീസാനിൽ പോയി കാണണം. കഴിയുമെങ്കിൽ കൂടെ കൊണ്ടുപോകണം. അതിനായി ആരുടെയെങ്കിലുമൊക്കെ സഹായങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ് സക്കീർ ഹുസൈനും സഫിയയും മുഹമ്മദലി ഹാജിയും. സ്വകാര്യ ഗ്രൂപ്പിലാണ് ഇവർ ഉംറക്കെത്തിയത്. ഉപ്പയുടെ മോചനത്തിന് സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.