Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഗാർഹിക...

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും

text_fields
bookmark_border
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും
cancel

റിയാദ്​: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ലഭ്യമാക്കുക.

പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ ഒന്ന്​ മുതൽ ഈ സേവനം ബാധകമാകും. നിലവിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായാണ്​ ഇത്​ നടപ്പാക്കുക. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി ഒന്നിനും മൂന്ന്​ തൊഴിലാളികളുള്ളവർക്ക്​ 2025 ജൂലൈ ഒന്നിനും രണ്ട്​ തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്‌ടോബർ ഒന്നിനും പദ്ധതി ബാധകമാകും. ​2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടുത്തുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനും തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സംരംഭങ്ങളുടെ തുടർച്ചയായാണിത്​. ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും അത് സുഗമമാക്കാനുമാണ്​ മന്ത്രാലയം ലക്ഷ്യമിടുന്നത്​. പുതിയ സേവനം വേതനം കൈമാറുന്നതിലെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുകയും ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

2022 ഏപ്രിൽ ഒന്ന്​ മുതൽ ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമായ മുസാനിദ്​ വഴി ഈ സേവനം ലഭ്യമാണെങ്കിലും ജൂലൈ ഒന്ന്​ മുതലാണ്​ ഔദ്യോഗികമായി പദ്ധതി നടപ്പാക്കുന്നത്​. പദ്ധതിക്ക് ഉപഭോക്താക്കളിൽ നിന്നും കക്ഷികളിൽ നിന്നും മികച്ച പ്രതികരണമാണ്​ ലഭിച്ചതെന്നാണ്​ റിപ്പോർട്ട്​. ഔദ്യോഗിക ചാനലുകളിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്ന സേവനത്തിൽ തൊഴിലുടമക്ക് നിരവധി നേട്ടങ്ങൾ ഉൾപ്പെടുന്നുണ്ട്​. ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകിയത് സ്ഥിരീകരിക്കാൻ പദ്ധതി പ്രയോജനപ്പെടുന്നു. കരാറിന്റെ അവസാനത്തിലോ തൊഴിലാളിയുടെ യാത്രവേളയിലോ തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തൊഴിലുടമക്ക്​ ഇതുവഴി സാധിക്കുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടായാൽ പദ്ധതി ഇരു കക്ഷികളെയും സംരക്ഷിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workersMusaned
News Summary - Salary of domestic workers in Saudi now through 'Musaned' platform through digital wallets and authorized banks
Next Story