'മരുഭൂമിയിൽ മഴ പെയ്യുന്നു' പുസ്തക പ്രകാശനം
text_fieldsറിയാദ്: പ്രവാസിയായ കായംകുളം സ്വദേശി സലിം കൊച്ചുണ്ണുണ്ണി എഴുതിയ മരുഭൂമിയിൽ മഴ പെയ്യുന്നു എന്ന പുസ്തകത്തിെൻറ സൗദി തല പ്രകാശനം കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ നേതൃത്വത്തിൽ നടന്നു. സുലൈമാനിയ മലസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് പി.കെ. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോർക ചെയർമാൻ സത്താർ കായംകുളം ആമുഖ പ്രഭാഷണം നടത്തി. കഥാകൃത്ത് ജോസഫ് അതിരുങ്കൽ പുസ്തക പ്രകാശനം നിർവഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഭാരവാഹി വി.ജെ. നസറുദീൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി സബീന എം. സാലി പുസ്തകത്തെ പരിചയപ്പെടുത്തി. ചെയർമാൻ സുരേഷ് ബാബു ഈരിക്കൽ മുഖ്യപ്രഭാഷണം നടത്തി.
വാസത്തിെൻറ നൊമ്പരവും സന്തോഷവും തെൻറ ബാല്യവും യൗവനവുമൊക്കെ വളരെ പച്ചയായി പൊടിപ്പും തൊങ്ങലുമില്ലാതെ നിഷ്കളങ്കമായി കഥാകൃത്ത് അവതരിപ്പിച്ചതായി ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. നവാസ് വല്ലാറ്റിൽ, ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, നിഖില സമീർ, ഗഫൂർ കൊയിലാണ്ടി, റാഫി പാങ്ങോട്, അജയൻ ചെങ്ങന്നൂർ, ഷാജി മഠത്തിൽ, ബഷീർ കരുനാഗപ്പള്ളി, ഫൈസൽ ബഷീർ, റഹ്മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശേരി, മജീദ് മൈത്രി, ബാലുക്കുട്ടൻ, ഷാജഹാൻ കരുനാഗപ്പള്ളി, സക്കീർ ഹുസൈൻ കരുനാഗപ്പള്ളി, തകഴി അഷറഫ് കായംകുളം, ഷൈജു കണ്ടപ്പുറം, സുന്ദരൻ പെരിങ്ങാല, ഈരിക്കൽ കുഞ്ഞ്, കെ.ജെ. റഷീദ്, മഹമൂദ് കൊറ്റുകുളങ്ങര, സലീം പള്ളിയിൽ, ഫൈസൽ കണ്ടപ്പുറം, സമീർ റൊയ്ബക് എന്നിവർ സംസാരിച്ചു. കഥാകൃത്ത് സലിം കൊച്ചുണ്ണുണ്ണി മറുപടി പ്രസംഗം നടത്തി. ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബു ഉസ്മാൻ സ്വാഗതവും മീഡിയ കൺവീനർ ഇസ്ഹാഖ് ലവ്ഷോർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.