സൗദി ഹൃദയം കീഴടക്കി സൽമാൻ ഖാൻ
text_fieldsദമ്മാം: സൗദിയുടെ ഹൃദയം കീഴടക്കി എത്തിയ ഇന്ത്യൻ സിനിമാലോകത്തിെൻറ രാജകുമാരൻ സൽമാൻ ഖാന് ആവേശോജ്വല സ്വീക രണമൊരുക്കി ‘ഇത്റ’. സൗദി ഫലിം ഫെസ്റ്റിവലിെൻറ ഭാഗമായി നടക്കുന്ന ‘താരത്തിനൊപ്പം ഒരു സായാഹ്നം’ പരിപാ ടിയിൽ പെ-ങ്കടുക്കാനാണ് ഹോളിവുഡ് ആക്ഷൻ ഹീറോ സൽമാൻ ഖാൻ എത്തിയത്.
അറബ് ലോകത്തെ യുവ ഹൃദയങ്ങളിലും താരമ ാണ് സൽമാൻ ഖാനെന്ന് തെളിയിക്കുന്നതായിരുന്നു വരവേൽപ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇന്ത്യൻതാരം പ് രത്യേകം തയാറാക്കിയ തിയറ്ററിലെ വേദിയിലെത്തിയത്. ഇതോടെ സദസ്സ് ഇളകിമറിഞ്ഞു. ഖാൻ തെൻറ അനുഭവങ്ങളും ആശയങ്ങള ും സൗദിയിലെ യുവജനതയുമായി പങ്കുവെച്ചു.
പ്രശസ്ത ടി.വി അവതാരക റായ അബി റാഷിദാണ് സൽമാൻ ഖാനെ സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്.സൽമാെൻറ വരവുമായി ബന്ധപ്പെട്ട് ‘ഇത്റ’യിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. വി.െഎ.പികളേയും മാധ്യമ പ്രവർത്തകരേയും ടിക്കറ്റുകൾ സ്വന്തമാക്കിയവരേയും മാത്രമാണ് ഒാഡിേറ്റാറിയത്തിലേക്ക് കടത്തിവിട്ടത്. അറബ് യുവജനതയാണ് കൂടുതലും സ്ഥലം കൈയടക്കിയത്. അഭിനയവഴിയിലെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ പ്രസേൻറഷനാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
മൂന്ന് പതിറ്റാണ്ടുകാലത്തെ അതിമനോഹരമായ അഭിനയ മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ മിന്നിമറഞ്ഞപ്പോൾ കാണികൾ വീർപ്പടക്കി നിന്നു. കാഴ്ചകൾ അവസാനിച്ചപ്പോഴേക്കും ധൂമപാളികൾക്കുള്ളിൽ നിന്നെന്ന പോലെ താരം വേദിയിൽ പ്രത്യക്ഷപ്പെട്ടു. റായ അബി റാഷിദിെൻറ ഒാരോ േചാദ്യത്തിനും ലളിതവും സരസുവുമായ മറുപടികളാണ് ഖാൻ നൽകിയത്. ഒാരോ ഉത്തരവും സദസ്സിനെ ആവേശം കൊള്ളിച്ചു.
സൗദിയുടെ വിശാല മനസ്സിൽ തൊട്ട വാക്കുകൾ...
ദമ്മാം: കഴിഞ്ഞ ദിവസം സൗദിയിലെ വിമാനത്താവളത്തിൽ എത്തിയതു മുതൽ താനിവിടുത്തെ സ്നേഹം അനുഭവിക്കുകയാണ്. ഞാൻ ഇൗ നാടിനെ ബഹുമാനിക്കുന്നു. ഇത് പുണ്യങ്ങൾ നിറഞ്ഞ ഭൂമിയാണ്. ഇന്ത്യക്കാർ എത്ര പേരാണ് ഇവിടംകൊണ്ട് കുടുംബം പോറ്റുന്നത്. അവരുടെ വിശാലമാന മനസ്സ് നമുക്ക് സൗഭാഗ്യങ്ങൾ വെച്ചു നീട്ടുന്നു. അതിനാൽ ഞാൻ നാടിനെ ഏറ്റവും സുന്ദരമായ രാജ്യമായി കാണുന്നു -സൽമാൻഖാൻ പറഞ്ഞു.
തെൻറ മാതാപിതാക്കളാണ് എല്ലാ വിജയത്തിനും നിദാനം. കേവലം രണ്ടായിരം രൂപ കിട്ടിയാൽ സംതൃപ്തമായി ജീവിക്കാം എന്ന് സമാധാനിച്ച തനിക്കാണ് അല്ലാഹു ഇൗ സൗഭാഗ്യങ്ങൾ എല്ലാം നൽകിയത്. അതുകൊണ്ട് തെന്ന താൻ നാഥനോടും തന്നെ വളർത്തിയ സമൂഹത്തോടും കടപ്പാടുള്ളവനാണ്.
ഞാൻ ഭാഗ്യവാനാണ്.
53ാമത്തെ വയസ്സിലും എെൻറ സിനിമകളെ കലാ ലോകം സ്വീകരിക്കുന്നു. ചോദ്യങ്ങൾക്കുത്തരമായി, ശാന്തമായി സൽമാൻ ഖാെൻറ മറുപടികൾ.അപ്പോഴാണ് സദസ്സിൽ നിന്ന് ഒരാൾ വിളിച്ചു കൂവിയത്. ‘സൽമാൻ ഖാൻ പാകിസ്താനും നിങ്ങളെ ഇഷ്ടപ്പെടുന്നു’.
ഇതുകേട്ട് ആഹ്ലാദത്തോടെ സൽമാൻ പ്രതികരിച്ചു.‘ഞാനിവിടെ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച ഇന്ത്യക്കാരും പാകിസ്താനികളും ഒന്നിച്ചിരിക്കുന്നതാണ്’. 2007 ൽ മുംെബെ ആസ്ഥാനമാക്കി ചേരി പ്രദേശത്തെ ജനങ്ങൾക്ക് ചികിത്സയും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് രൂപവത്കരിച്ച ട്രസ്റ്റിനെ കുറിച്ചും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വിശദീകരിച്ചു. അര മണിക്കൂർ വേദിയിൽ ചെലവഴിച്ച താരം സദസ്സിന് നന്ദി പറഞ്ഞ് വിട വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.