മഹാമാരിയെ നേരിടേണ്ടത് മാനുഷിക ബാധ്യതയാണെന്ന് ഒാർമപ്പെടുത്തി സൽമാൻ രാജാവിെൻറ ഇൗദ് ആശംസ
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇൗദാശംസകൾ നേർന്നു. ഇൗദുൽ ഫിത്വ്ർ പ്രമാണിച്ച് രാജ്യത്തെ പൗരന്മാരെയും വിദേശിസമൂഹത്തെയും ലോക മുസ് ലിംകളെയും അഭിസംബോധന ചെയ്ത് പുറപ്പെടുവിച്ച സന്ദേശത്തിൽ മഹാമാരിയെ നേരിടേണ്ടത് മാനുഷിക ബാധ്യതയാണെന്ന് രാജാവ് ഒാർമപ്പെടുത്തുകയും ചെയ്തു. എല്ലാവർക്കും സമാധാനവും കരുണയും ദൈവാനുഗ്രഹവും ഉണ്ടാകെട്ടയെന്നും ആശംസിച്ചു. റമദാൻ വ്രതം പൂർത്തിയാക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. സൽപ്രവർത്തനങ്ങൾ സ്വീകരിക്കാനും കൂടുതൽ നന്മകളിൽ മുന്നേറാൻ ഇനിയും അല്ലാഹു തുണക്കെട്ടയെന്നും രാജാവ് പറഞ്ഞു. സന്തോഷവും ആഹ്ലാദവുമായാണ് പെരുന്നാളിനെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ലോകവും നാമും വലിയൊരു മഹാമാരിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായും സാമ്പത്തികമായും ലോകം മുെമ്പാന്നും കണ്ടിട്ടില്ലാത്ത പരീക്ഷണത്തിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ നേരിടാൻ അടിയന്തിര പരിഹാരം ആവശ്യമാണ്. ഇൗ സന്ദർഭത്തിൽ രാജ്യം സ്വീകരിച്ച ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികളോട് പൂർണമായും ആത്മാർഥമായും സഹകരിച്ച മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും നന്ദി രേഖപ്പെടുത്തുകയാണ്.
അതിെൻറയെല്ലാം ലക്ഷ്യം മനുഷ്യനാണ്. മനുഷ്യനല്ലാത്ത മറ്റൊരു കാര്യവും അതിനു പിന്നിലില്ല. മനുഷ്യെൻറ ആരോഗ്യവും ജോലിയും സംരക്ഷിക്കാനും അവെൻറ സുഖത്തിനായുള്ള ശ്രമങ്ങളുടെയും ഭാഗമായാണിതെല്ലാമെന്നും സൽമാൻ രാജാവ് പറഞ്ഞു. വീടകങ്ങളിൽ ഒതുങ്ങി ഇൗദ് ദിനങ്ങൾ കഴിച്ചുകൂട്ടുന്ന നിങ്ങളെ അഭിനന്ദിക്കുന്നു. സമൂഹ അകലം പാലിക്കാൻ നിങ്ങൾ പ്രതിജഞാബദ്ധരായിരിക്കുന്നു. പരസ്പരം കണ്ട് ഇൗദാശംസകൾ കൈമാറാൻ കഴിയാത്ത അവസ്ഥയിലാണ്. ആശംസകൾ വിദൂര സംവിധാനങ്ങളിലൂടെയായിരിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യ സുരക്ഷക്കുള്ള അതീവ താൽപര്യം കണക്കിലെടുത്താണെന്ന് മനസിലാക്കുക. നിങ്ങളുടെ ആരോഗ്യക്ഷേമപൂർണമായ സന്തോഷത്തിനും ആനന്ദത്തിനും വേണ്ടിയാണിതെല്ലാം. വീടുകളിൽ ഒരുങ്ങി ഇ ൗദാഘോഷം നടത്തുന്നതും വിദൂര, ഇലക്ട്രോണിക്സ് സംവിധാനങ്ങളിലൂടെ ഇൗദാംശസകൾ കൈമാറുന്നതുമെല്ലാം കോവിഡ് എന്ന മഹാമാരിയെ തുരത്തുകയെന്ന വലിയ ലക്ഷ്യമിട്ടാണ്. അതോടൊപ്പം മതാധ്യാപനങ്ങൾ പാലിക്കുന്നതിെൻറ ഭാഗമാണ്. മഹാമാരി പടരുേമ്പാഴും പരസ്പരം വിനിമയം സ്നേഹവും പ്രകടിപ്പിക്കണം. പെരുന്നാളിെൻറ സന്തോഷം പ്രചരിപ്പിക്കണം. പള്ളികളിൽ ഇൗദ് നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയത് മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ വളരെ പ്രധാനമാണ്. മഹാമാരിക്കെതിരെ ഗവൺമെൻറ് കൈകൊണ്ട എല്ലാ മുൻകരുതലും മുഴുവനാളുകൾ പാലിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു. മഹാമാരിയെ നേരിടുന്നതിൽ ആരോഗ്യ മേഖലയിലെ ജോലിക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ആത്മാർഥമായ സേവനങ്ങളിൽ രാജ്യത്തിന് ഏറെ അഭിമാനമുണ്ട്. ഇൗ സന്ദർഭവത്തിൽ അവർക്ക് എല്ലാവിധ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുകയാണ്. രോഗവ്യാപനം തടഞ്ഞ് നല്ല ഫലങ്ങളുണ്ടാക്കാൻ അവരുടെ ശ്രമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചികിത്സക്കും ക്വാറൻറിനും വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുകയുണ്ടായി. ധാരാളം മുൻകരുതൽ നടപടികൾ നാം എടുത്തിട്ടുണ്ട്. ചിലതെല്ലാം വേദനാജനമാണ്. എന്നാലത് മനുഷ്യന് വേണ്ടിയായതിനാൽ വളരെ അനിവാര്യമായിരുന്നു. കുറച്ച് കാണേണ്ട ഒന്നായിരുന്നില്ലെന്നും സൽമാൻ രാജാവ് പറഞ്ഞു. കോവിഡ് നിർമാർജനത്തിനും പ്രതിരോധത്തിനും രാജ്യം സാധ്യമായ എല്ലാം നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്ക് വലിയ സഹായം നൽകിയിട്ടുണ്ട്. വാക്സിനുകൾക്കും ഗവേഷണങ്ങൾക്കും വേണ്ട സഹായങ്ങളും നൽകിയിട്ടുണ്ട്. ജി20 ഉച്ചകോടിയിൽ നിരവധി തീരുമാനങ്ങളെടുക്കുകയുണ്ടായി. മഹാമാരിയെ നേരിടുക മാനുഷിക ബാധ്യതയായാണ് സൗദി അറേബ്യ കാണുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.