സൽമാൻ രാജാവിന്റെ വൈദ്യപരിശോധനകൾ വിജയകരം
text_fieldsജിദ്ദ: സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വൈദ്യപരിശോധനകൾ വിജയകരമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.
ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടാണ് സൽമാൻ രാജാവിനെ വൈദ്യപരിശോധനകൾക്കായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്കുശേഷം കൊളോനോസ്കോപ്പി പരിശോധന നടത്തുകയായി. ഇത് വിജയകരമായിരുന്നു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധന ഫലം വ്യക്തമാക്കി.
ഡോക്ടർമാർ കുറച്ചു സമയം സൽമാൻ രാജാവിനോട് ആശുപത്രിയിൽ വിശ്രമത്തിന് നിർദേശിച്ചതായും റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊളോനോസ്കോപ്പി വിജയകരമായതിനെ തുടർന്ന് അഭിനന്ദനങ്ങൾ അറിയിച്ച് വിവിധരാജ്യങ്ങളിലെ ഭരണാധികാരികൾ സൽമാൻ രാജാവിന് സന്ദേശമയച്ചു. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും ഉപഭരണാധികാരികളും പാകിസ്താൻ പ്രധാനമന്ത്രിയും അഭിനന്ദനം അറിയിച്ചവരിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.