സൗദിയില്‍ ഭരണതലത്തിൽ മാറ്റം; വിവിധ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു
text_fieldsജിദ്ദ: സൗദി അറേബ്യയില്‍ ഭരണതലത്തില്‍ വലിയ അഴിച്ചുപണി. മന്ത്രി, ഉദ്യോഗസ്ഥ തല മാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ച് സല്മാന് രാജാവിെൻറ ഉത്തരവ് പുറത്തിറങ്ങി. വ്യവസായ -ഖനന വകുപ്പിനായി പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചു. റോയല്‍ കോര്‍ട്ടിനും അഴിമതിവിരുദ്ധ കമീഷനും പുതിയ മേധാവികളെ നിയമിച്ചു. തൊഴില്‍ സാമൂഹിക വികസന സഹമന്ത്രിയെയും മാറ്റി. ഖനനം വ്യവസായം എന്നീ വകുപ്പുകൾ ഇനി ഊര്‍ജ മന്ത്രാലയത്തിനു കീഴിലാകില്ല . ഇവക്ക് പ്രത്യേക മന്ത്രാലയംതന്നെ രൂപവത്കരിച്ച് ഉത്തരവായി.
ബന്ദര്‍ അല്‍ ഖുറായഫാണ് വകുപ്പിെൻറ പ്രഥമ മന്ത്രി. രാജ്യത്തെ സുപ്രധാന കോടതി സംവിധാനം നിലകൊള്ളുന്ന റോയല്‍ കോര്ട്ടിെൻറ മേധാവിയായി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഈസയെ നിയമിച്ചു. ഉപദേഷ്ടാവായി ബന്ദര്‍ ബിന്‍ ഐബാനെയും നിയമിച്ചു. കഴിഞ്ഞ വര്‍ഷം മാധ്യമ വകുപ്പു മന്ത്രിയായിരുന്ന അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദാണ് പുതിയ മനുഷ്യാവകാശ കമീഷന് ചെയര്മാന്. തൊഴില്‍ മന്ത്രാലയത്തിലെ പ്രഥമ വനിതാ മന്ത്രിയായിരുന്ന ഡോ. തമാദ് അല്‍ റമാഹിനെ മാറ്റി. മാജിദ് ഗാനിമിയാണ് പുതിയ സഹമന്ത്രി. റിയാദിന് പുതിയ ഭരണ ക്രമവും സല്മാന് രാജാവിെൻറ ഉത്തവില്‍ പറയുന്നു. അഴിമതിവിരുദ്ധ കമീഷനും പുതിയ മേധാവിയെ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷനൽ ഇൻഫർമേഷൻ സെൻറർ ഡയറക്ടറായി ഡോ. അബ്ദുല്ല ബിൻ ഷറഫിനെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.