ദുഃഖത്തിൽ പങ്കുചേരാൻ സൽമാൻ രാജാവ് ഒമാനിൽ
text_fieldsറിയാദ്: ശനിയാഴ്ച അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിെൻറ വിയോഗത്തിൽ ക ുടുംബത്തിെൻറയും ജനതയുടെയും ദുഃഖത്തിൽ പങ്കുചേരാനും അനുശോചനം ഒൗദ്യോഗികമായി അറിയിക്കാനും സൗദി ഭരണാധികാരി സൽമാൻ രാജാവ് മസ്കത്തിലെത്തി. തിങ്കളാഴ്ച അവിടെയെത്തിയ രാജാവിനെ മസ്കത്ത് വിമാനത്താവളത്തിൽ പുതിയ ഭരണാധികാരി സുൽത്താൻ ഹൈസം ബിൻ താരിഖിെൻറ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിൻ താരിഖ് ആൽ സഈദ് സ്വീകരിച്ചു.
ഒമാൻ പ്രതിരോധമന്ത്രി ബദർ ബിൻ സഇൗദ് ബിൻ ഹർബ് അൽബുസൈദിയും മറ്റ് ഉന്നത വ്യക്തികളും ഉദ്യോഗസ്ഥരും സ്വീകരിക്കാനെത്തി. അംബാസഡർ ഇൗദ് അൽതഖാഫി, മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽഷാദി ഉൾപ്പെടെ ഒമാനിലെ സൗദി എംബസി സംഘവും വിമാനത്താവളത്തിലെത്തി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ രാജ്യകാര്യങ്ങൾ ഏൽപിച്ചാണ് സൽമാൻ രാജാവ് ഒമാനിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.