സൽമാൻ രാജാവ് ജിദ്ദയിൽ
text_fieldsജിദ്ദ: മധ്യവേനലവധിക്കാലം ചെലവഴിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെത്തി. അസ്സലാം കൊട്ടാരത്തിലാണ് താമസം. റമദാൻ അവസാനത്തോടെ മക്കയിലെ സഫ കൊട്ടാരത്തിലേക്ക് പോകും. ഹജ്ജിന് ശേഷമേ രാജാവ് ജിദ്ദയിൽ നിന്ന് മടങ്ങൂ. ഇനിയുള്ള നാലരമാസക്കാലം രാജ്യത്തിെൻറ ഭരണസിരാകേന്ദ്രം ജിദ്ദയാവും. വിദേശപ്രതിനിധികളുൾപെടെ അതിഥികൾ ജിദ്ദയിലാണ് രാജാവിനെ സന്ദർശിക്കുക.
കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജാവിനെ സ്വീകരിക്കാൻ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, മക്ക മേഖല അസി. അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. റിയാദിൽ നിന്നാണ് രാജാവ് ജിദ്ദയിലെത്തിയത്. റിയാദ് വിമാനത്താവളത്തിൽ യാത്രയയക്കാൻ അമീറുമാർ, ഭരണ സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.