സ്വകാര്യ മേഖലക്ക് ഉത്തേജന പാക്കേജുമായി കേന്ദ്ര ബാങ്ക് സാമ
text_fieldsറിയാദ്: രാജ്യത്തെ സ്വകാര്യ മേഖലക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യയു ടെ കേന്ദ്ര ബാങ്കായ സൗദി മോണിറ്ററിങ് അതോറിറ്റി (സാമ). കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാത് തലത്തില്‍ രാജ്യത്തെ വിപണി നേരിടുന്ന മാന്ദ്യം മറികടക്കുന്നതിനോ ലഘൂകരിക്കുന്നതിന ോ ലക്ഷ്യമിട്ടാണ് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. മൂന്നു മേഖലകളിലായി 50 ശതകോടി റിയാലാണ് സാമ ഇതിനായി വിനിയോഗിക്കുക. സ്വകാര്യ മേഖലക്ക് തളർച്ച സംഭവിക്കാതിരിക്കാനാണ് ഉത്തേജനം നൽകുന്ന പദ്ധതികൾ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചത്. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കാണ് ഇതിെൻറ ഗുണം കൂടുതല്‍ ലഭ്യമാകുക.
പുതിയ പദ്ധതിപ്രകാരം വിപണിയിലെ പണലഭ്യത ഉറപ്പുവരുത്തുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധനം ഉറപ്പുവരുത്തുക, തൊഴില്‍ ലഭ്യത നിരക്ക് നിലനിര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഇതുപ്രകാരം രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ പേരില്‍ ആറു മാസത്തേക്ക് നടപടി സ്വീകരിക്കാന്‍ അനുവാദമുണ്ടാകില്ല. പകരം ബാങ്കുകള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്തും. സംരംഭകര്‍ക്ക് പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കൂടുതല്‍ വായ്പകള്‍ അനുവദിക്കും. സംരംഭകര്‍ സര്‍ക്കാറിലേക്ക് നല്‍കേണ്ട വിവിധ ഫീസുകള്‍ അടച്ചുതീര്‍ക്കുന്നതിന് സാവകാശം അനുവദിക്കും തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ഗുണങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.