സർഗലയം 2021 ഒന്നാംഘട്ടം പൂർത്തിയായി
text_fieldsജുബൈൽ: സമസ്ത ഇസ്ലാമിക് സെൻറർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗലയം 2021, ഇസ്ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇബ്റാഹീം ദാരിമി നിർവഹിച്ചു. റിലീഫ് വിങ് കൺവീനർ മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലൻറ് വിങ് കൺവീനർ നൗഷാദ് കെ.എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്റസ വിദ്യാർഥികൾക്കായി രണ്ടാംഘട്ടം സർഗലയം 2021, ഇസ്ലാമിക കലാമത്സരം അടുത്തയാഴ്ചഅരങ്ങേറും.
യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ്.ഐ.സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് െസക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിങ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ് കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു. സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്റാഹിം ദാരിമി പ്രകാശനം ചെയ്തു. ജനറൽ െസക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് െസക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് െസക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡൻറ് നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.