സമസ്ത ഇസ്ലാമിക് സെൻറർ സിമ്പോസിയം
text_fieldsദമ്മാം: സമസ്ത ഇസ്ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച 'സ്നേഹവസന്തം റബീഹ് 2021' കാമ്പയിനോട് അനുബന്ധിച്ച് 'തിരുനബി- സത്യം, സ്നേഹം സദ് വിചാരം' പ്രമേയത്തിൽ അൽഖോബാർ റഫാ ഓഡിറ്റോറിയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. കാമ്പയിൻ ജോയൻറ് കൺവീനർ ജലാൽ മൗലവിയുടെ പ്രാർഥനയോടെ പരിപാടി ആരംഭിച്ചു. ജനറൽ കൺവീനർ ബഷീർ ബാഖവി സ്വാഗതപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സൈനുൽ ആബിദ് തങ്ങൾ അൽഹാദി അധ്യക്ഷത വഹിച്ചു.
അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ നാസർ ദാരിമി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിപാടിയില്‍ 'തിരുനബി-സത്യം, സ്നേഹം, സദ്വിചാരം' വിഷയത്തിൽ മോഡറേറ്ററായ സെൻറർ നാഷനൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി വിഷയാവതരണം നടത്തി. തിരുനബിയുടെ ചരിത്രം കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതിെൻറ ആവശ്യകത വ്യക്തമാക്കുന്നതോടൊപ്പം വർത്തമാനകാലത്ത് സമൂഹത്തിലും മതങ്ങൾക്കിടയിലുമുള്ള തെറ്റിദ്ധാരണകളെയും സംശയങ്ങളെയും ഇല്ലാതാക്കാൻ പ്രേരകമാകുന്ന തിരുനബിയുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളായി അബ്ദുൽ ഖാദർ (കെ.എം.സി.സി), ആൽബിൻ ജോസഫ് (ലോക കേരള സഭ), സക്കീർ പറമ്പിൽ (ഒ.ഐ.സി.സി), മുജീബ് കളത്തിൽ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
അബൂ ജിർഫാസ് മൗലവി മോഡറേറ്ററായി. ഈസ്റ്റേൺ കമ്മിറ്റി വർക്കിങ് സെക്രട്ടറി അഷ്റഫ് അഷ്റഫി, പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ പങ്കെടത്ത വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം സൈനുൽ ആബിദ് തങ്ങൾ നൽകി. അൽഖോബാർ സെൻട്രൽ കമ്മിറ്റി ട്രഷറർ ഇഖ്ബാൽ ആനമങ്ങാട് നന്ദി പറഞ്ഞു.
മുസ്തഫ പൂക്കാടൻ, നവാഫ് ഖാദി, വി.പി. ശിഹാബ്, മുഹമ്മദ് പുതുക്കുടി, സജീർ അൽ അസ്അദി, മുജീബ് സാഹിബ് ഈരാറ്റുപേട്ട, എം.പി. നൗഷാദ്, അബ്ദുൽ കരീം, ഷൗക്കത്ത്, ഷമീർ ദഹ്റാൻ, അനസ് റാഖ, മുഹമ്മദ് ആക്കോട്, ഇസ്മാഈൽ മുസ്തഫ, മുഹമ്മദ് ഷാജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.