Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമ ലംഘനം: സംസം...

നിയമ ലംഘനം: സംസം ബോട്ടിലിങ്​ കേന്ദ്രം അടച്ചുപൂട്ടി

text_fields
bookmark_border

മദീന: ആരോഗ്യ നിയമങ്ങൾ ലംഘിച്ച സംസം ബോട്ടിലിങ്​ കേന്ദ്രം മദീന മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ അടച്ചുപൂട്ടി. ഹയ്യ്​ അൽമുസ്​തറാഹയിൽ മലിനജല പൈപ്പ് ചോർന്ന് വൃത്തിയില്ലാത്ത നിലയിൽ ഒരു കെട്ടിടത്തി​​െൻറ താഴെ പാർക്കിങിൽ പ്രവർത്തിച്ച കേന്ദ്രത്തിനെതിരെയാണ്​ നടപടി. സംസം നിറച്ച മൂവായിരത്തിലധികം ബോട്ടിലുകൾ പിടിച്ചെടുത്തിട്ടുണ്ട്.

കിങ്​ അബ്​ദുല്ല സംസം പദ്ധതി എന്നെഴുതിയ നിരവധി സ്​റ്റിക്കറുകളും കാലി ബോട്ടിലുകളും പാക്കിങ് ഉപകരണങ്ങളും പിടിച്ചെടുത്തതായി പരിശോധന സംഘം മേധാവി ഇസാം ഹാഫിദ് പറഞ്ഞു. വെള്ളം സൂക്ഷിക്കാൻ പറ്റാത്ത സ്​ഥലത്താണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 
മുകളിലെ നിലയിലെ മലിനജല പൈപ്പിൽ നിന്ന് ചോർച്ച കണ്ടെത്തി. വാഹനവും പിടിച്ചെടുത്തയായും  തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് സ്​ഥലം കൈമാറിയതായും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsam
News Summary - samsam
Next Story