Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംസ്കൃതി ഖത്തർ സി.വി...

സംസ്കൃതി ഖത്തർ സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ ‘ഇസ്തിഗ്ഫാറിന്’

text_fields
bookmark_border
Writer  Farzana
cancel

ദോഹ: പ്രവാസി എഴുത്തുകാർക്കായുള്ള സംസ്കൃതി ഖത്തർ 11ാമത് സി.വി ശ്രീരാമൻ ​സാഹിത്യ പുരസ്കാരം ചൈനയിൽ നിന്നുള്ള മലയാളി എഴുത്തുകാരി ഫർസാനക്ക്. ‘ഇസ്തിഗ്ഫാർ’ എന്ന ചെറുകഥയാണ് 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് അർഹമായതെന്ന് സി.വി ശ്രീരാമൻ പുരസ്കാര സമിതി ഭാരവാഹികൾ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2009 മുതൽ ചൈനയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം വാഴക്കാട് സ്വദേശിനിയായ ഫർസാന ‘എൽമ’ നോവലും, ‘വേട്ടാള’ കഥാസമാഹാരവും, ‘ഖയാൽ’ എന്ന പേരിൽ ചൈനീസ് ഓർമക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 22 വെള്ളിയാഴ്ച ദോഹയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത കവിയും നോവലിസ്റ്റും സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമ ചെയർമാനും പ്രമുഖ കഥാകൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.


പ്രവാസി എഴുത്തുകാർക്കായി ഗൾഫ് മേഖലയിൽ നിന്നും ഏർ​പ്പെടുത്തുന്ന പ്രധാന പുരസ്കാരമാണ് 2014ൽ ആരംഭിച്ച സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം. ഗൾഫ് നാടുകൾ, ജപ്പാൻ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഫിലിപിൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നായി ലഭിച്ച 70ൽ അധികം ചെറുകഥകളിൽ നിന്നാണ് പുരസ്കാര നിർണയം നടത്തിയത്.

പുരസ്കാര പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം സുധീർ, സാഹിത്യ പുരസ്കാര സമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samskriti QatarCV Sriraman Literary AwardFarzana
News Summary - Samskriti Qatar CV Sriraman Literary Award for Farzana's 'Istighfar'
Next Story