ജിദ്ദയിൽ മൂന്നാം ദിവസവും ശക്തമായ പൊടിക്കാറ്റ്
text_fieldsജിദ്ദ: ജിദ്ദയിൽ ചൊവ്വാഴ്ച തുടങ്ങിയ പൊടിക്കാറ്റിന് മൂന്നാം ദിവസവും ശമനമായില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ ചൂടോടു കൂടിയുള്ള കാറ്റാണ് വീശുന്നത്. അന്തരീക്ഷം പൊടിപടലത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ജനജീവിതം മുന്ന് ദിവസമായി ദുസ്സഹമാണ്. ഗതാഗതം സുഗമമല്ല.
കച്ചവടകേന്ദ്രങ്ങളിൽ ആളനക്കം കുറവാണ്. കപ്പൽ ഗതാഗതത്തെ കഴിഞ്ഞ രണ്ട് ദിവസവും കാറ്റ് ബാധിച്ചു. ശ്വാസകോശസംബന്ധമായ അസുഖവുമായി ചികിൽസ തേടുന്നവരുടെ എണ്ണം കൂടി. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് രണ്ട് ദിവസമായി അവധിയാണ്. ഇന്ത്യൻ സ്കൂളിനും അധികൃതർ അവധി നൽകി. പകൽ പുറത്തിറങ്ങാൻ പറ്റാത്ത വിധം അന്തരീക്ഷം മോശമാണ്. മാസ്ക് ധരിച്ചാണ് അത്യാവശ്യത്തിന് ആളുകൾ പുറത്തിറങ്ങുന്നത്. അടച്ചിട്ട മുറികളിൽ പോലും ദ്വാരങ്ങൾ വഴി പൊടി കയറുന്നതിനാൽ അസ്വസ്ഥത അനുഭവപ്പെടുന്നു. കൊടും ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന് മുേന്നാടിയാണ് പൊടിക്കാറ്റ് എന്നാണ് കാലാവസ്ഥാവിഭാഗം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.