പൊലീസ് സേനയിലെ സംഘ്പരിവാർ ഗ്യാങ് : ഭരണകക്ഷി നേതാവിെൻറ പ്രസ്താവന ഗൗരവമേറിയത് –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsജിദ്ദ: കേരള പൊലീസ് സേനയിൽ സംഘ്പരിവാറിെൻറ സാന്നിധ്യവും ഇടപെടലുകളും സംബന്ധിച്ച് ഭരണകക്ഷിയായ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജയുടെ വെളിപ്പെടുത്തൽ തള്ളിക്കളയാതെ ഗൗരവത്തിലെടുക്കേണ്ടതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബവാദി ബ്ലോക്ക് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇടതുഭരണകാലം മുതൽതന്നെ ആഭ്യന്തരവകുപ്പിൽ സംഘപരിവാരം പിടിമുറുക്കിയതിെൻറ ഫലമായി ആർ.എസ്.എസ് ഭീകരർ പ്രതികളായ കേസുകളെല്ലാം നിസ്സാരവത്കരിച്ച് കുറ്റവാളികളെ തുറന്നുവിടുന്ന പ്രവണത തുടർന്നുവരുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സംഘിപ്രീണന നടപടികൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായി വിജയനെ മുണ്ടുടുത്ത മോദി എന്ന് വിശേഷിപ്പിച്ചത് ഇന്നും തിരുത്തപ്പെടാതെ കിടക്കുകയാണ്.
അതേസമയം, കേരള പൊലീസിലെ ആർ.എസ്.എസ് സെല്ലിെൻറ പ്രവർത്തനത്തെ അപലപിച്ചുകൊണ്ട് സി.പി.ഐയുടെ ദേശീയ നേതാവ് ആനിരാജ നടത്തിയ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രൻ പ്രതികരിച്ചത് കോടികളുടെ മുട്ടിൽ മരംകൊള്ള തിരിഞ്ഞുകുത്തുമെന്ന ഭയവും സി.പി.എമ്മിെയും സംഘ്പരിവാറിെൻറയും ഭീഷണിമൂലവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും യോഗം വിലയിരുത്തി. കഴിഞ്ഞ ഇടതുഭരണ കാലത്ത് കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല എന്നും അമിത് ഷായാണെന്നും സി.പി.എം നേതാവായ എം.വി. ഗോവിന്ദൻ പ്രസംഗിച്ചത് ഇപ്പോഴത്തെ നടപടികളുമായി ചേർത്തുവായിക്കാവുന്നതാണ്. ജനങ്ങൾക്ക് നീതി ലഭ്യമാക്കേണ്ട പൊലീസ് സേനയിലിരുന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷജനകമായ വാർത്തകളും ഫോട്ടോകളും പ്രചരിപ്പിക്കുകയും വംശീയകലാപത്തിന് കളമൊരുക്കുകയും ചെയ്യുന്ന വർഗീയഭ്രാന്തന്മാർക്കെതിരെ കർക്കശ നടപടിയെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ആർജ്ജവം കാണിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി സിദ്ദീഖ് എടക്കാട് (പ്രസി), സമീർ പൂനൂർ (സെക്ര), നൗഫൽ താനൂർ (വൈസ് പ്രസി), മൻസൂർ മണ്ണാർക്കാട്, അനസ് കടക്കൽ (ജോ. സെക്ര.), ജമാൽ തിരുവേഗപ്പുറ, കരീം വാഴക്കാട് (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അമീൻ മാസ്റ്റർ പുത്തനത്താണി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.