Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്​ലിം പേരുകാരായ...

മുസ്​ലിം പേരുകാരായ ഇടതു നേതാക്കളെ സംഘ്​പരിവാർ ഒറ്റപ്പെടുത്തിയാക്രമിക്കുന്നു -എ.എം. ആരിഫ്

text_fields
bookmark_border
AM Ariff
cancel

റിയാദ്: മുസ്​ലിം പേരുകാരായ എം.പിമാരും മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പടെയുള്ള ഇടതുപക്ഷ നേതാക്കളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആർ.എസ്.എസിന്​ തീരുമാനമുണ്ടെന്ന്​ എ.എം. ആരിഫ് എം.പി റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവരുടെ ദേശീയ സമ്മേളനത്തിലെടുത്ത തീരുമാനമാണ്​ അത്​. ആ ലിസ്​റ്റിലുള്ള ഒരാളാണ് താനെന്നും അതുകൊണ്ടാണ്​ ത​െൻറ പ്രസ്​താവനകളും പ്രസംഗശകലങ്ങളും അവരുടെ വർഗീയ താൽപര്യങ്ങൾക്ക്​​ അനുസരിച്ച്​ മുറിച്ചെടുത്ത്​ തെറ്റിദ്ധാരണയുണ്ടാക്കും വിധം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതിൽ പേടിക്കാനൊരുക്കമല്ല. ചങ്കുറപ്പോടെ അത്തരം നീക്കങ്ങൾക്കെതിരെ നിലകൊള്ളാൻ തന്നെയാണ്​ തീരുമാനം. എത്ര തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും പ്രബുദ്ധരായ കേരള ജനത അതിലൊന്നും വീഴാനും പോകുന്നില്ല -അദ്ദേഹം വ്യക്തമാക്കി.

റിയാദ് കരുനാഗപ്പള്ളി കൂട്ടായ്മയായ ‘മൈത്രി’യുടെ 18 വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ്​ എ.എം. ആരിഫ് എം.പി റിയാദിലെത്തിയത്​. കേരളീയം ഒരു ധൂർത്ത​െല്ലന്ന്​ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമൊരുക്കുകയായിരുന്നു കേരളീയത്തിലൂടെ. അതൊരു ദീർഘകാല പദ്ധതിയായി തുടരും. സംസ്ഥാനത്തിന്​ കടമുണ്ടെന്നും ലോകത്ത്​ യുദ്ധം നടക്കുകയാണെന്നും പറഞ്ഞാൽ എല്ലാം പ്രശ്നങ്ങളും തീർന്നിട്ട് കേരളത്തെ മാർക്കറ്റ് ചെയ്യാം എന്ന്​ കരുതിയൽ നടക്കില്ല. ഒന്നും ഒന്നിന്​ വേണ്ടിയും മാറ്റി വെക്കാനാകില്ല. എല്ലാം അതി​േൻറതായ സമയത്ത് തന്നെ നടക്കണം. കേരളീയത്തിൽ പങ്കെടുക്കാത്തത് ശരിയായില്ല എന്ന അഭിപ്രായം പ്രതിപക്ഷ കക്ഷികളിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.എം. ആരിഫ് എം.പി റിയാദിൽ വാർത്താസമ്മേളനത്തിൽ

ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്​ട്രസഭ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസി​െൻറ അഭിപ്രായമാണ് തനിക്ക്. ഫലസ്തീൻ, ഹമാസ് വിഷയങ്ങളിൽ ഇടത് നേതാക്കൾക്ക്​ വ്യത്യസ്ത അഭിപ്രായങ്ങളൊന്നുമില്ല. സി.പി.എം ഫലസ്​തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്​ ലോകമനസാക്ഷിക്കൊത്ത്​ ചിന്തിക്കുന്നത്​ കൊണ്ടാണ്​. അമേരിക്കയിൽ പോലും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമായ രീതിയിലാണ്​ നടക്കുന്നത്​. ലോകത്തെല്ലാം ഫലസ്​തീനിലെ കൂട്ടക്കൊരുതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്​.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവുന്നുണ്ട്​. അതുകൊണ്ട്​ തന്നെ പ്രതിരോധിക്കാനുള്ള മാർഗം നോക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആലപ്പുഴയിൽ തുടർന്ന് മത്സരിക്കുമോ ഇല്ലയോ എന്ന് താനല്ല തീരുമാനിക്കുന്നതെന്നും പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കനൽ ഒരു തരി മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരുപാട്​ കനലുകൾ ആളിപ്പടരുമെന്നും ഇടതുപക്ഷം വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ‘മൈത്രി’ ഭാരവാഹികളായ ഷംനാദ്​ കരുനാഗപ്പള്ളി, ശിഹാബ്​ കൊട്ടുകാട്​, റഹ്​മാൻ മുനമ്പത്ത്​, സാദിഖ്​, നിസാർ പള്ളിക്കശേരി എന്നിവരും പ​ങ്കെടുത്തു.

റിയാദ്​-തിരുവന്തപുരം നേരിട്ട്​ വിമാനം​; സാധ്യമായ ശ്രമം നടത്തും

റിയാദ്: സൗദി അറേബ്യയുടെ തലകസ്ഥാന നഗരമായ റിയാദ്​ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ നിന്ന്​ തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട്​ വിമാന സർവിസ്​ പുനരാരംഭിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന്​ എ.എം. ആരിഫ്​ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരിട്ട്​ വിമാനമില്ലാത്തത്​ ആലപ്പുഴ ഉൾപ്പടെ തെക്കോട്ടുള്ള എല്ലാ ജില്ലകളിലെയും തമിഴ്​നാട്ടിലെ തെക്കുഭാഗങ്ങളിലെയും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന്​ മനസിലാക്കാൻ സാധിച്ചു. ആവശ്യമായ ഇടപെടൽ നടത്തി പരിഹാരം കാണാൻ സാധ്യമായത്​ ചെയ്യും.

കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യക്ക്​ ഈ വിഷയത്തിൽ ഇതിനകം കത്തയച്ചു. ബന്ധപ്പെട്ട മറ്റ്​ വകുപ്പുകൾക്കും കത്തയക്കും. നാട്ടിൽ എത്തിയാലുടനെ ആവശ്യമായ തുടർനടപടിക്ക് ശ്രമിക്കും. പാർലമെൻറിൽ ചോദ്യമായി ഈ വിഷയം ഉന്നയിക്കും. എന്നിരിക്കിലും നമ്മുടെ രാജ്യത്തെ നിലവിലെ സംവിധാനം അനുസരിച്ച് വിമാന കമ്പനിക്ക് മേൽ കേന്ദ്ര സർക്കാരിന് അധികാരങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. എന്നാൽ നയതന്ത്രതലത്തിൽ ഈ ആവശ്യം നേടിയെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AM Ariffcpm
News Summary - Sangh Parivar isolates and attacks Muslim leftist leaders - A.M. Ariff
Next Story