സംഘപരിവാർ മുസ്ലിം ഉന്മൂലനത്തിന് ശ്രമിക്കുന്നു -ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsദമ്മാം: സംഘപരിവാർ ഫാഷിസ്റ്റുകൾ ഉത്തരേന്ത്യ മോഡൽ കേരളത്തിൽ വർഗീയ കലാപങ്ങൾക്കും മുസ്ലിം ഉന്മൂലനത്തിനും ശ്രമിക്കുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രവർത്തക സംഗമത്തിൽ ആരോപിച്ചു. അതിെൻറ ഭാഗമായാണ് കഴിഞ്ഞദിവസം തലശ്ശേരിയിൽ മുസ്ലിങ്ങൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയുമുള്ള പ്രകോപനപരമായ മുദ്രാവാക്യം ഉയർത്തി ആർ.എസ്.എസ് പ്രകടനം നടത്തിയതിൽനിന്നും മനസ്സിലാകുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി നാസർ പട്ടാമ്പി പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ സംഘപരിവാർ സംഘടനകൾ പള്ളിപൊളിക്കുമെന്നുള്ള വർഗീയ വിദ്വേഷങ്ങൾ വിളമ്പുന്നത് ബാബരി മസ്ജിദ് പൊളിച്ചു എന്നുളള ബലത്തിലാണെങ്കിൽ അത് ഇനി ഇന്ത്യയിൽ നടപ്പാകില്ലെന്നും അങ്ങനെ ചെയ്യുന്നവരുടെ കൈക്കു പിടിക്കാൻ കെൽപ്പുള്ള പോരാളികളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. വെൽഫയർ ഇൻചാർജ് ഷാജഹാൻ കൊടുങ്ങല്ലൂർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻറ് നസീം കടക്കൽ അധ്യക്ഷത വഹിച്ചു. ഖത്വീഫ് ബ്ലോക്ക് സെക്രട്ടറി ഷാഫി വെട്ടം സ്വാഗതവും മീഡിയ ഇൻചാർജ് റഈസ് കടവിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.