വൃദ്ധമാതാവിനെ സൗദിയിലെത്തിച്ച് പരിചരിച്ച മകെൻറ കഥ ചലച്ചിത്രമാകുന്നു
text_fieldsദമ്മാം: രോഗിയും വൃദ്ധയുമായ അമ്മയെ ഒമ്പതു കൊല്ലമായി സൗദിയിലെത്തിച്ച് പരിചരിച്ച കോഴിക്കോട് വെങ്ങേരി കള ത്തിൽ വീട്ടിൽ സന്തോഷിെൻറ കഥ ടെലി ഫിലിമാകുന്നു. റിയാദിലെ കലാഭവൻ പ്രവർത്തകരാണ് മനുഷ്യനന്മയുടെ ഉറവ വറ്റാത് ത കഥക്ക് അഭ്രഭാഷ രചിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ‘ഗൾഫ് മാധ്യമം’ ഇൗ മകെൻറയും അമ്മയുടെയും വാർത്ത പ ്രസിദ്ധീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ വാർത്ത വൈറലായി. മറ്റ് മാധ്യമങ്ങൾ മനുഷ്യപ്പറ്റിെൻറ ഇൗ കഥ പുനഃപ്ര സിദ്ധീകരിച്ചു.
വൃദ്ധ സദനങ്ങൾ വർധിക്കുകയും വൃദ്ധ മാതാപിതാകളെ നടതള്ളുന്നു എന്ന ആരോപണം പ്രവാസികളെ കുറിച്ച് കേൾക്കുകയും ചെയ്യുന്ന കാലത്താണ് അൽഷിമേഴ്സ് ബാധിച്ച 82 കാരിയായ അമ്മയെ ഒരു മകൻ സൗദിയിൽ പരിചരിച്ചത്. വിസിറ്റിംഗ് വിസയിൽ നിരന്തരം അമ്മയെ സൗദിയിലേക്ക് കൊണ്ടുവരികയായിരുന്നു സന്തോഷ്. അമ്മയെ ശിഷ്ട കാലം ശുഷ്രൂഷിക്കാൻ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്.
റിയാദ് കലാഭവൻ സാരഥി ഷാരോൻ ഷെരീഫാണ് വാർത്തയെ അടിസ്ഥാനമാക്കി കഥയും തിരക്കഥയുമെഴുതി ടെലി ഫിലിം സംവിധാനം ചെയ്യുന്നത്. മറ്റൊരു ടെലിഫിലിമെടുക്കാനുള്ള ചർച്ചകൾക്കിടയിൽ സുഹൃത്ത് ഗിരീഷ് കോഴിക്കോടാണ് ‘ഗൾഫ് മാധ്യമ’ത്തിൽ വന്ന ഇൗ വാർത്തയെ കുറിച്ച് സൂചിപ്പിച്ചതെന്ന് ഷാരോൺ പറഞ്ഞു. തിരക്കഥ രചന ആരംഭിച്ചതായി ഷാരോൺ ഷെരീഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഒരു കലാ സൃഷ്ടി സമൂഹത്തെ തൊട്ടുണർത്തുന്നതാവണമെന്ന തങ്ങളുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരമൊരു യഥാർഥ സംഭവം തങ്ങളുടെ മുന്നിലെത്തിയത്. കൂടുതൽ പേരിലേക്ക് ഇതിെൻറ നന്മയെ എത്തിക്കാൻ ദൃശ്യഭാഷ ഉപകരിക്കുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽ തന്നെയായിരിക്കും ചിത്രീകരണം. താമസിയാതെ സിനിമ പൂർത്തിയാക്കും. നിർമാണത്തിന് സന്നദ്ധരായി പലരും മുന്നോട്ട് വന്നിട്ടുണ്ട്. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ടെലിഫിലിമുകളും ആൽബങ്ങളും നാടകങ്ങളും ഷാരോൺ സംവിധാനം ചെയ്തിട്ടുണ്ട്്. ദമ്മാമിലെ കമ്പനി ജീവനക്കാരനായ കോഴിക്കോട് വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ്് അച്ഛൻ മരിച്ചതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയെ സൗദിയിലേക്ക് കൊണ്ടുവരികയായിരുന്നു.
പത്ത് വർഷത്തിന് മുമ്പ് അമ്മയെ കൊണ്ടുവരുേമ്പാൾ സന്തോഷ് വിവാഹം കഴിച്ചിരുന്നില്ല. വീൽചെയറിൽ കഴിയുന്ന അമ്മക്ക് ആവശ്യമായതെല്ലാം ഒരുക്കിവെച്ചാണ് സന്തോഷ് ജോലിക്ക് പോയിരുന്നത്. ഉച്ചക്ക് കിട്ടുന്ന ഒരു മണിക്കൂർ ഇടവേളയിൽ വീട്ടിലെത്തി അമ്മക്ക് ആഹാരവും മരുന്നും നൽകി തിരികെ പോകും. ഏഴുവർഷം മുമ്പ് 53ാമത്തെ വയസ്സിലാണ് സന്തോഷ് വിവാഹം കഴിക്കുന്നത്. സന്ദർശക വിസ കാലാവധി കഴിഞ്ഞിട്ടും അമ്മ രാജ്യത്ത് തങ്ങിയതിനുള്ള പിഴ 15000 റിയാൽ സന്തോഷിന് സൗദി അധികൃതർ ഒഴിവാക്കിക്കൊടുത്തു. അൽഷിമേഴ്സ് ബാധിച്ചതോടെയാണ് നിയമവിരുദ്ധമായി അമ്മയെ സൗദിയിൽ നിർത്താൻ നിർബന്ധിതമായതെന്ന് സന്തോഷ് അധികൃതരെ അറിയിക്കുകയായിരുന്നു. മാതൃ സ്നേഹത്തിെൻറ അനുപമ മാതൃകക്കുള്ള അംഗീകാരം കൂടിയായിരുന്നു പിഴ ഒഴിവാക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.