സന്തോഷ് മതിലകത്തിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സന്തോഷിന് കേളി രക്ഷാധികാരി കമ്മിറ്റിക്ക് വേണ്ടി നിസാറുദദീൻ
സന്തോഷിന് ഉപഹാരം കൈaമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി സന്തോഷിന് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 22 വർഷത്തിലധികമായി അൽറാജ്ഹി ബാങ്കിന്റെ റിയാദ്, മുസാഹ്മിയ, ദുർമ, അൽഖുവയ്യ എന്നീ ബ്രാഞ്ചുകളിൽ സേവനമനുഷ്ഠിച്ച സന്തോഷ്, തൃശൂർ മതിലകം സ്വദേശിയാണ്. കേളി അൽഖുവയ്യ യൂനിറ്റ് പ്രസിഡന്റ്, ഏരിയ ജോ.സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അൽഖുവയ്യയിലെ ഇസ്തിറാഹയിൽ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ മുസാഹ്മിയ ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അൽഖുവയ്യ യൂനിറ്റ് അംഗം ബിയാസ് ആമുഖ പ്രഭാഷണം നടത്തി. മുസാഹ്മിയ ഏരിയ ജോയിൻറ് സെക്രട്ടറി ജെറി തോമസ് സ്വാഗതം പറഞ്ഞു. കേളി ജോ.സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മധു പട്ടാമ്പി, കിഷോർ ഇ. നിസ്സാം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, അനീഷ് അബൂബക്കർ, ഏരിയ ട്രഷറർ ഷാൻ, വൈസ് പ്രസിഡൻറ് ഇഖ്ബാൽ, റുവൈദ യൂനിറ്റ് സെക്രട്ടറി നാസർ തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റിക്ക് വേണ്ടി നിസാറുദ്ദീൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ജെറി തോമസ്, അൽഖുവയ്യ യൂനിറ്റിന് വേണ്ടി അനീഷ് അബൂബക്കർ, അൽ റുവൈദ യൂനിറ്റിന് വേണ്ടി നാസർ എന്നിവർ ഉപഹാരങ്ങൾ നൽകി. യാത്രയയപ്പിന് സന്തോഷ് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.