'സാരി' മൊബൈൽ ആപ്ലിക്കേഷൻ സൗഹൃദ ഇഫ്താർ
text_fieldsറിയാദ്: വിപണി കേന്ദ്രീകൃത മൊത്തവ്യാപാര സഹായിയായ മൊബൈൽ ആപ്ലിക്കേഷൻ 'സാരി' ചെറുകിട ഗ്രോസറി ഉടമകൾക്കും ജീവനക്കാർക്കും 'ഗൾഫ് മാധ്യമ'ത്തിന്‍റെ സഹകരണത്തോടെ സൗഹൃദ ഇഫ്താർ വിരുന്ന് നടത്തി. ബത്ഹയിൽ നടന്ന പരിപാടിക്ക് 'സാരി' ആപ്ലിക്കേഷൻ ഉദ്യോഗസ്ഥരും 'ഗൾഫ് മാധ്യമം' പ്രതിനിധികളും നേതൃത്വം നൽകി.
മൊത്തവ്യാപാര രംഗത്ത് ചെറുകിട കച്ചവടക്കാർക്ക് സഹായിയായി പ്രവർത്തിക്കുന്ന ഈ ഓൺലൈൻ ആപ്ലിക്കേഷൻ വിപണിയിൽ വിപ്ലവകരമായ മാറ്റത്തിന്‍റെ സൂചനയുമായാണ് രംഗത്തുവന്നിരിക്കുന്നത്. 2018-ലാണ് തുടക്കം. ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ഒറ്റ ക്ലിക്ക് കൊണ്ട് ആവശ്യമായ ഉൽപന്നങ്ങൾ തങ്ങളുടെ കച്ചവട കേന്ദ്രത്തിൽ എത്തിക്കാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു. കൂടാതെ നിരവധി ആനുകൂല്യങ്ങളും 'സാരി' ആപ് വഴി ലഭ്യമാകുന്നു.
സ്വന്തം കടയിലിരുന്നു കൊണ്ട് 1500-ലധികം ബ്രാൻഡുകളും 30,000-ലധികം ഉൽപന്നങ്ങളും വാങ്ങുവാൻ ഇത് വേദിയൊരുക്കുന്നു. ഒപ്പം സമയം ലാഭിക്കാനും മികച്ച നേട്ടങ്ങളുണ്ടാക്കാനും ചെറുകിട വ്യാപാരികളെ സഹായിക്കുന്നു. റസ്റ്ററന്‍റുകൾ, കഫേകൾ, ഓഫിസുകൾ എന്നിവയെയും വിവിധ ബ്രാൻഡുകളുടെ നിർമാതാക്കളെയും സാമ്പത്തിക സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൊത്ത വിപണന കേന്ദ്രമായി 'സാരി' പ്രവർത്തിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
'സാരി' കോഫൗണ്ടർ ഖാലിദ് അൽസിയരി, ചീഫ് കമേഴ്‌സ്യൽ ഓഫിസർ അബ്ദുല്ല അബാ ഹുസൈൻ, ഹെഡ് ഓഫ് ഗ്രോത് അസദ് അലി ഷാ, ഹെഡ് ഓഫ് ഡിമാൻഡ് പ്രോഡക്ട് മശ്ഹൂർ അൽബുദയാൻ, ഗ്രോത് പെർഫോമൻസ് മാനേജർ ഷഫീഖ് വളക്കുണ്ടിൽ, ഡയറക്‌ടർ ഓഫ് സപ്ലൈ ചെയിൻ ഫൈസൽ ആൽവിനി എന്നിവർ പങ്കെടുത്തു. ഗൾഫ് മാധ്യമം പ്രതിനിധി ബഷീർ രാമപുരം ചടങ്ങിൽ സ്വാഗതവും 'സാരി' പ്രതിനിധി നന്ദിയും പറഞ്ഞു. http://get.sary.to/bioFwn എന്ന ലിങ്ക് ഉപയോഗിച്ച് സാരി ആപ് ഡൗൺലോഡ് ചെയ്യാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.