അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം; ഇന്ത്യക്കാരിയുൾപെടെ 26 പേർക്ക് പരിക്ക്
text_fieldsജിദ്ദ: ദക്ഷിണ സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യമൻ ഹൂതികളുടെ ക്രൂയിസ് മിസൈൽ ആക്രമണം. സൗദി സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിെൻറ അവശിഷ്ടം അബ്ഹ വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 2 6 പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യക്കാരിയായ വനിതക്കാണ് പരിക ്ക്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളുമുൾപെടും. യമൻ,സൗദി പൗരൻമാരാണ് പരിക്കേറ്റ മറ്റ് ദേശക്കാർ. പരിക്കേറ്റ ഇന്ത്യൻ വനിതയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വിമാനത്താവളത്തിെൻറ പ്രവർത്തനം താൽകാലികമായി മുടങ്ങിയെങ്കിലും ഉടൻ പൂർവസ്ഥിതിയിലായി.
വിമാനത്താവളം ലക്ഷ്യമാക്കി ക്രൂയിസ് മിസൈലാണ് അയച്ചതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ആദ്യമായാണ് അബ്ഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടക്കുന്നത്. നേരത്തെ പല തവണ അബ്ഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. യമൻ അതിർത്തിയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് അബ്ഹ വിമാനത്താവളം.
തിങ്കളാഴ്ച രാത്രി അബ്ഹയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ സ്ഫോടക വസ്തു നിറച്ച ഡ്രോൺ ആക്രമണം നടത്തിയിരുന്നു.ഇവിടുത്തെ വ്യോമസേന കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആ ആക്രമണം. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതു തകർക്കുകയായിരുന്നു. ഒരു മാസത്തിനിടയിൽ തുടർച്ചയായ ആക്രമണങ്ങളാണ് സൗദിക്ക് നേരെ യമനിലെ ഹുതികൾ നടത്തിക്കൊണ്ടിരിക്കുന്നത്. നജ്റാൻ, ജീസാൻ വിമാനത്താവളങ്ങൾക്കു നേരെയും ആക്രമണം പതിവാണ്.
അതേസമയമ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അറബ് സഖ്യസേനയുടെ നേതൃത്വത്തിൽ സൈനിക നടപടി ശക്തമാക്കിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ആക്രമണം നടത്തുന്ന ഹൂതികൾ യുദ്ധക്കുറ്റകൃത്യമാണ് നടത്തുന്നതെന്ന് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. സൗദിക്ക് നേരെ നടന്ന ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.