സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
text_fieldsബുറൈദ: ഒരു മാസം മുമ്പ് സൗദിയിെലത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ചാരുമ്മൂട് ചുനക്കര അമ്പലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ഹമീദിന്‍െറ മകന്‍ ഷാന്‍ ഷാഹുലാണ് (22) മരിച്ചത്. ഉനൈസയിലെ ഒരു ബഖാലയിൽ ജീവനക്കാരനായ ഷാന്‍ ജോലി ആവശ്യാര്‍ഥം ടുവീലറില്‍ പോകുന്നതിനിടെ സ്വദേശി ഓടിച്ച ലാൻഡ് ക്രൂയിസര്‍ വാഹനം ഇടിച്ചാണ് അപകടം.
കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഉനൈസ കിങ് സഉൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണത്തില്‍ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദിയിലെത്തി ഒരു മാസം തികയുന്ന ദിവസമാണ് മരണം.
നിര്ധനകുടുംബത്തിെൻറ എകപ്രതീക്ഷയായിരുന്ന യുവാവിെൻറ പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ ടുവീലര്‍ അപകടത്തിൽ മരിച്ചിരുന്നു. മാതാവ്: സലീനാബീവി. സഹോദരി ഷാനിജ വിവാഹിതയാണ്. മൃതദേഹം ഇവിടെ ഖബറക്കുമെന്ന് ബന്ധു റഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.