Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 5:03 PM IST Updated On
date_range 19 Aug 2017 5:03 PM ISTസൗദിയില്‍ വാഹനപകടം; രണ്ട് മലയാളികൾ മരിച്ചു
text_fieldsbookmark_border
ത്വഇഫ്: അൽബാഹക്ക് സമീപം മക്കുവയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മൻസിൽ ഷഫീഖ് പീർ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സ്വദേശി സിറാജുദ്ദീൻ(30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി അനീഷ് (32) അൽബാഹ കിംങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച്ച രാത്രി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് വൈദ്യുതാഘതമേറ്റാണ് ഇരുവരും തൽക്ഷണം മരിച്ചത്. കമ്പനി ആവശ്യാർഥം ജീസാനിലേക്ക് പോകുകയായിരുന്നു. കമ്പനി ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. മൂവരും മക്കുവയിലുള്ള മിററൽ അറബിയ്യ കമ്പനിയിലെ ജീവനക്കാരാണ്. അഞ്ച് വർഷത്തോളമായി മക്കുവയിലാണ് ജോലി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. പീർമുഹമ്മദിെൻറ ഭാര്യ: ഷൈഫ. മകൾ: ആഫിയ സുൽത്താന. സിറാജുദ്ദീെൻറ ഭാര്യ:നസ്രിയ്യ, മകൻ മഹമ്മദ് സൈൻ.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾക്കും മറ്റ് സഹായങ്ങൾക്കും അൽബഹ കെ.എം.സി.സി നേതാക്കളായ അൻവർ ആലിൻചുവട്, വി.കെ ബഷീർ ചേളാരി, കെ.ടി ഇസ്മായീൽ ചങ്ങാനി, റഫീഖ് കൊടുവള്ളി എന്നിവർ രംഗത്തുണ്ട്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾക്കും മറ്റ് സഹായങ്ങൾക്കും അൽബഹ കെ.എം.സി.സി നേതാക്കളായ അൻവർ ആലിൻചുവട്, വി.കെ ബഷീർ ചേളാരി, കെ.ടി ഇസ്മായീൽ ചങ്ങാനി, റഫീഖ് കൊടുവള്ളി എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story