Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​മ​ര​ണം

text_fields
bookmark_border
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി  ഉ​ൾ​പ്പെ​ടെ ര​ണ്ടു​മ​ര​ണം
cancel

റി​യാ​ദ്​: കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ അ​ബ്​​ഖൈ​ഖി​ന്​ സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യും ത​മി​ഴ്​​നാ​ട്ടു​കാ​ര​നും മ​രി​ച്ചു. പാ​ല​ക്കാ​ട്​ തൃ​ത്താ​ല അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി​ മു​ഹ​മ്മ​ദ്​ ബ​ഷീ​ർ (49) ആ​ണ്​ മ​രി​ച്ച മ​ല​യാ​ളി.ത​മി​ഴ്​​നാ​ട്​ ത​ഞ്ചാ​വൂ​രി​ൽ നി​ന്നു​ള്ള ശ്രീ​രാം ശ്രീ​നി​വാ​സ​ൻ (41) ആ​ണ്​ മ​രി​ച്ച ര​ണ്ടാ​മ​ൻ. ഇ​വ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി അ​യ്യൂ​ബ്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്​ ചികിത്സയിലാ​ണ്.

റി​യാ​ദി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​ണ്​ ബ​ഷീ​ർ. ബ​ഹ്​​റൈ​നി​ൽ പോ​യി റി​യാ​ദി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു മൂ​വ​രും. ദ​മ്മാം - റി​യാ​ദ്​ ഹൈ​വേ​യി​ൽ അ​ബ്​​ഖൈ​ഖി​ന്​ സ​മീ​പം വെ​ച്ച്​ എ​തി​രെ വ​ന്ന ട്രെ​യ്​​ല​ർ ഇ​ടി​ച്ചാ​ണ്​ അ​പ​ക​ടം.

എ​തി​ർ​വ​ശ​ത്തെ ട്രാ​ക്കി​ലൂ​ടെ വ​ന്ന ട്രെ​യ്​​ല​ർ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ നി​യ​ന്ത്ര​ണം വി​ട്ട്​ റോ​ഡു​ക​ൾ​ക്ക്​ ന​ടു​വി​ലു​ള്ള ലോ​ഹ​വേ​ലി ത​ക​ർ​ത്ത്​ കാ​റി​ലേ​ക്ക്​ വ​ന്നി​ടി​ക്കു​​ക​യാ​യി​രു​ന്നു. ബ​ഷീ​ർ ആ​ണ്​ കാ​ർ ഒാ​ടി​ച്ചി​രു​ന്ന​ത്.
ബ​ഷീ​റും മു​ൻ​സീ​റ്റി​ലി​രു​ന്ന ശ്രീ​രാ​മും ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ബ്​​ഖൈ​ഖ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ബ​ഷീ​റി​​​െൻറ സ​ഹോ​ദ​ര​ൻ അ​ലി ക​ഴി​ഞ്ഞ​വ​ർ​ഷം റി​യാ​ദി​ൽ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ നി​ന്ന്​ വീ​ണു​മ​രി​ച്ചി​രു​ന്നു. റി​യാ​ദി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി ഫു​ട്​​ബാ​ൾ ടീം ​ആ​യ സി.​ആ​ർ.​ബി​യു​ടെ സ്​​ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​ണ്​ ബ​ഷീ​ർ. പ്ര​വാ​സ​ലോ​ക​ത്തെ ​അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: ബു​ഷ്​​റ. സെ​യ്​​താ​ലി-​ആ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​ക്ക​ൾ: റാ​ഷി​ദ്, റി​സ്​​വാ​ന, ന​സ്​​റി​ൻ, ഫ​ർ​ഹാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathsaudi arabiakerala newscar accident
News Summary - Saudi Accident - Two dead- Gulf news
Next Story