യുക്രെയ്ന് വീണ്ടും സൗദിയുടെ സഹായം; ലോകാരോഗ്യ സംഘടനയുമായി കരാറൊപ്പിട്ട് സൗദി
text_fieldsയാംബു: യുക്രെയ്ന് ജനതയുടെ ദുരിതം ലഘൂകരിക്കാൻ സൗദിയുടെ സഹായം വീണ്ടും. ലോകാരോഗ്യ സംഘടന അവിടെ നടപ്പാക്കുന്ന സഹായപദ്ധതികൾക്ക് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൗദി അറേബ്യ കരാറൊപ്പിട്ടു.
സൗദിയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) സൂപ്പർ വൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസും തമ്മിലാണ് 20 ലക്ഷം ഡോളറിന്റെ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ. ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള കൂടിക്കാഴ്ച്ക്കിടെയാണ് കരാർ ഒപ്പിട്ടത്.
യുദ്ധക്കെടുതി മൂലം ദുരിതത്തിലായ നിസ്സഹായരായ ജനതയെ സേവിക്കുന്നതിനായി യു.എൻ സംഘടനകളുമായും ജീവകാരുണ്യ ഏജൻസികളുമായും സഹകരണം തുടരുകയാണെന്നും കെ.എസ്. റിലീഫ് വൃത്തങ്ങൾ വ്യക്തമാക്കി. കെ.എസ്. റിലീഫിന്റെ മെഡിക്കൽ പ്രോജക്ടുകളുടെ ഭാഗമായി ഈ മാസം 23 മുതൽ 29 വരെ പോളണ്ടിലെ റസെസോ നഗരത്തിൽ ഉക്രെയിനിയൻ അഭയാർഥികൾക്ക് കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ഒരു മെഡിക്കൽ പ്രോജക്ടും ഇതിനകം ആരംഭിച്ചതായും വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.