യുക്രെയ്നിലേക്ക് സൗദി സഹായം, ആറാം വിമാനം പുറപ്പെട്ടു
text_fieldsറിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി സൗദിയുടെ ആറാമത്തെ വിമാനം പുറപ്പെട്ടു. റിയാദ് വിമാനത്താവളത്തിൽനിന്ന് യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിലെ സോസ്സോവ് എയർപോർട്ടിലേക്കാണ് സഹായമെത്തിച്ചത്.
കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലെ ദുരിതാശ്വാസ വിമാനത്തിൽ 58 ടൺ വസ്തുക്കളാണുള്ളത്. ഇലക്ട്രിക് ജനറേറ്ററുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇതിലുൾപ്പെടുന്നു. ഇത്രയും സാധനങ്ങൾ പോളണ്ട് അതിർത്തിയിലൂടെ യുക്രെയ്നിലേക്ക് എത്തിക്കാനാണ് പദ്ധതി.
ലോകമെമ്പാടുമുള്ള ദരിദ്രരും ദുരിതമനുഭവിക്കുന്നവരുമായ ആളുകൾക്കൊപ്പം നിൽക്കുകയും അവർക്ക് വേണ്ട സഹായം എത്തിക്കുകയും ചെയ്യുന്നതിൽ സൗദി തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.